Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ ഒപ്പ്​ ആരോപണം...

വ്യാജ ഒപ്പ്​ ആരോപണം ബി.ജെ.പി നേതാക്കൾക്ക്​ അറിവില്ലാത്തതിനാൽ -മുഖ്യമന്ത്രി

text_fields
bookmark_border
വ്യാജ ഒപ്പ്​ ആരോപണം ബി.ജെ.പി നേതാക്കൾക്ക്​ അറിവില്ലാത്തതിനാൽ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: വ്യാജ ഒപ്പ്​ ആരോപണത്തിൽ ബി.ജെ.പിക്ക്​ വിശദമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി നേതാക്കൾക്ക്​ അറിവില്ലാത്തതിനാലാണ്​ അത്തരമൊരു ആരോപണമുന്നയിച്ചതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ഒപ്പ്​ ത​േൻറത്​ തന്നെയാണെന്നും​ വ്യാജമല്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്​തമാക്കി.

ഡിജിറ്റൽ സാ​ങ്കേതിക വിദ്യ ഉപയോഗിച്ചാണ്​ ഫയലിൽ ഒപ്പിട്ടത്​. സെപ്​തംബർ ആറിന്​ 39 ഫയലുകളാണ്​ അയച്ചു തന്നത്​. ഇത്​ ഒപ്പിട്ട്​ നൽകുകയായിരുന്നു. നേരത്തെയും ഇതുപോലെ ചെയ്​തിട്ടുണ്ട്​. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം തൻെറ ഐപാഡിലുണ്ട്​. നേരത്തെ കെ.സി.ജോസഫ്​ എം.എൽ.എ 2018ൽ ഇക്കാര്യത്തിൽ ചോദ്യമുന്നയിച്ചപ്പോൾ വിശദമായ മറുപടി നൽകിയിരുന്നതാണെന്നും അദ്ദേഹം വ്യക്​തമാക്കി.

ബി.ജെ.പിയുടെ ആരോപണം ലീഗ്​ വാശിയോടെ ഏറ്റെടുക്കുകയാണ്​. കുഞ്ഞാലിക്കുട്ടിയുടെ ആരോപണം ഇതിൻെറ പശ്​ചാത്തലത്തിലാണ്​. എങ്ങനെയാണ്​ ഫയലുകൾ ഒപ്പിട്ടുന്നത്​ അദ്ദേഹത്തിന്​ അറിയാത്തത്​ കൊണ്ടല്ല ആരോപണം ഉന്നയിച്ചത്​. ബി.ജെ.പിക്കാരുടെ കൈയിൽ ഫയലുകൾ എങ്ങനെ വന്നുവെന്ന്​ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandeep warriorPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanBJP
News Summary - Pinarayi Vijayn on bjp Allegations
Next Story