നാളെയും മറ്റന്നാളും പിണറായി ബംഗാളിൽ; സുരക്ഷ ഉറപ്പു വരുത്താൻ എ.ഡി.ജി.പി ബംഗാളിലെത്തി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ പശ്ചിമ ബംഗാൾ സന്ദർശിക്കും. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പു വരുത്താൻ എ.ഡി.ജി.പിയെ ബുധനാഴ്ച ബംഗാളിലേക്ക് അയച്ചു. ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനെയാണ് മുഖ്യമന്ത്രിയുടെ പഴുതടച്ച സുരക്ഷക്കായി നിയോഗിച്ചത്.
വെങ്കിടേഷിനെ സ്പെഷൽ ഓഫിസറായി നിയോഗിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരുന്നു. സാധാരണ നിലയിലാണ് സുരക്ഷാ പരിശോധനയെന്നാണ് വിശദീകരണം. എന്നാൽ, നിലവിൽ സംസ്ഥാനത്തിനകത്തെ പ്രതിഷേധങ്ങളുടേയും ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ സുരക്ഷയെന്നാണ് വിവരം.
എ.ഡി.ജി.പിയുടെ വിമാന യാത്രക്കായുള്ള ചിലവുകളും സർക്കാർ വഹിക്കുമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് പൈലറ്റായി എ.ഡി.ജി.പിയെ വിടുന്നത് മുൻകാലങ്ങളിൽ ഇല്ലാത്ത കീഴ്വഴക്കമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

