കേരള വികസനത്തിന് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരള വികസനത്തിന് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ വ്യവസാ യ വകുപ്പുമായി ചേർന്ന് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.ആർ.ഐ ഇൻെവസ്റ്റേഴ്സ് കമ്പനി, എൻ.ആർ.ഐ കോഓപറേറ്റിവ് സൊസൈറ്റി, വനിത എൻ. ആർ.ഐ സെൽ എന്നിവയും ഉടൻ ആരംഭിക്കും. നടപടികൾ ലഘൂകരിച്ച് പ്രവാസി നിക്ഷേപം ആകർഷിക് കലാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ പറഞ്ഞു.
വിദേശത്തുനിന്ന് മടങ്ങി വരുന്നവർക്കുള്ള വായ്പ പദ്ധതിയായ എൻ.ഡി.പി.ആർ.ഇ പദ്ധത ിയിൽ കൂടുതൽ ബാങ്കുകളെ ഉൾപ്പെടുത്തും. വിസയുമായി ബന്ധപ്പെട്ട വഞ്ചനക്കെതിരെ തൊഴില ന്വേഷകർക്കായി നടത്തുന്ന ഓറിയേൻറഷൻ പദ്ധതി കൂടുതൽ വിപുലമാക്കും. വിമാന യാത്രാക്ക ൂലി വർധനക്കെതിരെ നിരവധി തവണ കേന്ദ്ര സർക്കാറിനെ സമീപിച്ചിട്ടും അനുകൂല നടപടിയു ണ്ടായിട്ടില്ല. ലോക കേരള സഭ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ പത്തെണ്ണം നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ വന്നശേഷം പ്രവാസികളുടെ ക്ഷേമത്തിനായി കൂടുതൽ തുക ചെലവഴിെച്ചന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വനിത തടവുകാരുടെ ജയിൽചാട്ടം പ്രത്യേക ടീം അന്വേഷിക്കും –മുഖ്യമന്ത്രി
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിൽനിന്ന് രണ്ട് വിചാരണ തടവുകാർ രക്ഷപ്പെട്ടത് അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജയിൽ ചാട്ടത്തിന് ജയിലിന് അകത്തുനിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ജയില്‍ ഡി.ഐ.ജി അന്വേഷിക്കും.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി കൊടുവള്ളിയിെല ജനപ്രതിനിധിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരാതി ലഭിച്ചാല്‍ ഗൗരവമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. സ്പെഷൽ റൂൾ ഭേദഗതി ചെയ്ത് ഡയറ്റുകളിലെ െലക്ചറർ ഒഴിവുകളിൽ സഥിരനിയമനം നടത്തുമെന്ന് എ.എൻ. ഷംസീറിെൻറ സബ്മിഷന് മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് മറുപടി നൽകി.പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടിയിട്ടുണ്ടെന്നും ഇനി ദീർഘിപ്പിക്കിെല്ലന്നും അൻവർ സാദത്തിനെ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
ഇ-ഒാഫിസിനെ തള്ളി സ്വകാര്യ സോഫ്റ്റ്വെയർ: ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഇ-ഓഫിസ് സോഫ്റ്റ്വെയർ മാറ്റി സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്വെയർ നടപ്പാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എൻ.െഎ.സി വികസിപ്പിച്ച ഇ -ഒാഫിസിന് ഒേട്ടറെ പോരായ്മകൾ ഉണ്ടെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഇ-ഗവേണൻസ് അപെക്സ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഇതുപ്രകാരം ഇ-ഒാഫിസ് വേർഷൻ 2.0 തയാറാക്കി നടപ്പാക്കണമെന്ന് എൻ.െഎ.സിയോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കാനോ പുതിയ പതിപ്പ് തയാറാക്കാനോ എൻ.െഎ.സിക്ക് കഴിഞ്ഞില്ല. തുടർന്ന്, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ യോഗത്തിലാണ് മുഴുവൻ വകുപ്പുകൾക്കും വേണ്ടിയുള്ള ഫയൽ പ്രോസസിങ് സോഫ്റ്റ്വെയർ പൊതുവിപണിയിൽനിന്ന് വാങ്ങാൻ ശിപാർശ ചെയ്തത്. ഇതിെൻറ അടിസ്ഥാനത്തിലാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്. സെക്രേട്ടറിയറ്റിലെ നെറ്റ്വർക്കിങ് പ്രശ്നമാണ് ഇ-ഒാഫിസ് പ്രവർത്തനത്തിന് തടസ്സമെന്ന് എൻ.െഎ.സി ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകാരണം ഫയൽ നീക്കത്തിന് ഏറെ സമയമെടുക്കുന്നത് ഭരണസ്തംഭനത്തിന് തന്നെ വഴിവെക്കുന്നു. ഐ.ടി മിഷന്, കെല്‍ട്രോണ്‍, സ്റ്റേറ്റ് ഡാറ്റ സെൻറര്‍ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങെളല്ലാം ഇ -ഓഫിസിെൻറ പ്രകടനം മോശമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ വേഗമേറിയ ഫയൽ പ്രോസസിങ്ങിനു വേണ്ടി സെക്രേട്ടറിയറ്റിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാത്തതാണ് പ്രശ്നമെന്നും സ്വകാര്യ ഏജൻസിയുടെ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതോടെ സംസ്ഥാനത്തിെൻറ മൊത്തം വിവരങ്ങളാണ് പങ്കുവെക്കെപ്പടുന്നെതന്നും കെ.സി. ജോസഫ്, കെ.എസ്. ശബരീനാഥന്, വി.ഡി. സതീശന്, സണ്ണിജോസഫ്, ഷാഫിപറമ്പില്‍, മഞ്ഞളാംകുഴി അലി, പി.സി. ജോര്‍ജ് എന്നിവർ പറഞ്ഞു.
മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി–പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷാംഗത്തെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയെന്നും ഇത്തരം സംഭവങ്ങളെ സ്പീക്കർ നിയന്ത്രിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വ്യാഴാഴ്ച ശൂന്യവേള ആരംഭിച്ച ഉടനെയാണ് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചത്.സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അംഗങ്ങളുടെ അവകാശത്തെ വിലക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശരിയല്ലെന്നും പറഞ്ഞു. എന്നാല്‍ ധനാഭ്യർഥന ചർച്ചയിൽ പി.ടി. തോമസിെൻറ പരാമർശങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുകയായിരുെന്നന്നും അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ധനാഭ്യർഥന ചര്‍ച്ചക്ക് മറുപടി പറയാതെ അംഗത്തെ ഭീഷണിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. അംഗങ്ങള്‍ക്കും സഭയില്‍ സംസാരിക്കുന്നതിന് അവകാശമുണ്ട്. അത് നിഷേധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധനാഭ്യർഥന ചര്‍ച്ച നടക്കുമ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അദ്ദേഹം എന്തുപറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. നിങ്ങള്‍ മൈതാന പ്രസംഗം നടത്തുമ്പോള്‍ മറുപടി പറയുമെന്നും പ്രതിപക്ഷത്തിന് പ്രത്യേക വിശേഷാധികാരങ്ങളൊന്നും ഇല്ലെന്നും മന്ത്രി എ.കെ. ബാലനും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
