Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2019 12:26 AM IST Updated On
date_range 28 Jun 2019 12:26 AM ISTനിർമാണം: അപേക്ഷകളിൽ നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: കെട്ടിടനിർമാണാനുമതിക്കും നിർമാണം പൂർത്തിയായിട്ടും തദ്ദേശസ്ഥാ പനങ്ങളുടെ ക്ലിയറൻസിനും കാത്തുകിടക്കുന്ന അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക് കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർമാർക്ക് നിർദേശം നൽകി. പ്രളയക്കെടുതി നേര ിടുന്നതിൽ അവശേഷിക്കുന്ന അർഹർക്കുള്ള ആനുകൂല്യം ജൂലൈ 20നകം വിതരണം ചെയ്യണമെന്നും വീ ഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പറഞ്ഞു.
നിർമാണാനുമതി വിഷയത്തിൽ പഞ്ചായത്ത്-ന ഗരസഭ സെക്രട്ടറിമാരുടെ യോഗം ജൂലൈ ആറിന് മുമ്പ് വിളിക്കണം. ഈ യോഗത്തിൽ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തീർപ്പാകാതെ കിടക്കുന്ന പ്രശ്നങ്ങൾ കലക്ടർമാർ അധ്യക്ഷരായ ഏകജാലകസമിതികൂടി പരിഹരിക്കണം. ഇതുസംബന്ധിച്ച നടപടികൾ ജൂലൈയിൽ തന്നെ പൂർത്തിയാക്കണം.
ജൂലൈ 20ന് മുമ്പ് മന്ത്രിമാർ പങ്കെടുക്കുന്ന പൊതുപരിപാടി സംഘടിപ്പിച്ച് പ്രളയദുരന്തത്തിൽെപട്ടവരിൽ അവശേഷിക്കുന്ന അപേക്ഷകരുടെ ആനുകൂല്യങ്ങൾ പൂർണമായും വിതരണം ചെയ്യണം. പ്രളയദുരന്തവുമായി ബന്ധപ്പെട്ട് നൽകിയ എല്ലാ ആനുകൂല്യങ്ങളുടെയും സമഗ്രമായ കണക്കുകൾ യോഗത്തിൽ അവതരിപ്പിക്കണം.
മാർച്ച് 31ന് മുമ്പ് ലഭിച്ച എല്ലാ അപ്പീലുകളും ഉടൻ തീർപ്പാക്കണം. അപ്പീൽ സമയപരിധി ജൂൺ 30 വരെ നീട്ടി. മാർച്ച് 31ന് ശേഷം ലഭിച്ച അപ്പീലുകൾ താഴെതലത്തിലേക്ക് അയച്ചുകൊടുക്കുന്നതിനുമുമ്പ് കലക്ടറേറ്റുകളിൽ പ്രാഥമിക പരിശോധന നടത്തണം. ശ്രദ്ധയോടെയാവണം ഇത്തരം അപ്പീലുകൾ കൈകാര്യം ചെയ്യേണ്ടത്. അർഹർ വിട്ടുപോയിട്ടുണ്ടെങ്കിൽ ഇതുവഴി അവരെ തീർച്ചയായും ഉൾപ്പെടുത്താനാകണം. അനർഹർ കടന്നുകൂടാതിരിക്കാൻ ജാഗ്രത വേണം.
പൂർണമായി തകർന്ന വീടുകളിൽ ചിലതിെൻറ നിർമാണം പൂർത്തിയാകാനുണ്ട്. സാങ്കേതികപ്രശ്നങ്ങൾ ഉണ്ടെങ്കിൽ കലക്ടർമാർ ഇടപെട്ട് പരിഹരിക്കണം. ലൈഫ് മിഷൻ വഴി നിർമിക്കുന്ന വീടുകളിൽ ആദ്യഘട്ടമായ മുടങ്ങിക്കിടന്ന വീടുകളിൽ 93 ശതമാനം പൂർത്തിയായി. അവശേഷിക്കുന്നവ കലക്ടർമാർ വ്യക്തിപരമായ ശ്രദ്ധ ചെലുത്തി പരിശോധിക്കുകയും സാങ്കേതികതടസ്സങ്ങൾ ഇല്ലാത്തവ ഓണത്തിനുമുമ്പ് പൂർത്തിയാക്കുകയും വേണം. ഭൂമിയുള്ളവർക്ക് വീട് നിർമിച്ചുനൽകുന്ന രണ്ടാംഘട്ടത്തിൽ അനുമതി ലഭിക്കാൻ നിലനിൽക്കുന്ന തടസ്സങ്ങളിൽ പരിഹരിക്കാൻ കഴിയുന്നവ മാറ്റാൻ കലക്ടർമാർ ഇടപെടണം. ജില്ലകളിലെ കിഫ്ബി വഴിയുള്ള പദ്ധതി പുരോഗതി മാസംതോറും വിലയിരുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകളിൽ കാലതാമസം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story