നടിക്കെതിരായ ആക്രമണം: പ്രധാനി പിടിയിലാകാനുണ്ട് –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നടിക്കെതിരായ ആക്രമണത്തില്‍ പ്രധാനപ്പെട്ട ഒരാളെ പൊലീസിന് ഇപ്പോഴും കിട്ടാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും പിടിയിലായി അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് സിനിമാലോകത്തെ ഗുണ്ട ബന്ധത്തെക്കുറിച്ച് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്തും പറയാന്‍ ലൈസന്‍സുള്ള ചില ആള്‍ക്കാരാണ് സി.പി.എം നേതാക്കളുടെ മക്കള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പറയുന്നത്. അത് തടയാന്‍ തങ്ങള്‍ക്കാവില്ളെന്നും പിണറായി പ്രതികരിച്ചു.
കെ.എ.എസുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ജീവനക്കാര്‍ സമരം തുടരാനാണ് ഭാവമെങ്കില്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇത് പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മംഗലാപുരത്ത് ശനിയാഴ്ച നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതസൗഹാര്‍ദ റാലിയിലും മാധ്യമസ്ഥാപനത്തിന്‍െറ പരിപാടിയിലുമാണ് പങ്കെടുക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സി.പി.ഐക്ക് പരസ്യമായി അഭിപ്രായം പറയാമെന്ന് സുധാകര്‍ റെഡ്ഡിയുടെ വിമര്‍ശനത്തോട് പിണറായി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
