Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകു​രി​ശ്...

കു​രി​ശ് ത​ക​ർ​ത്ത​തി​ന്  പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന  –പി​ണ​റാ​യി

text_fields
bookmark_border
കു​രി​ശ് ത​ക​ർ​ത്ത​തി​ന്  പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന  –പി​ണ​റാ​യി
cancel

മ​ല​പ്പു​റം: മൂ​ന്നാ​റി​ൽ കു​രി​ശ് ത​ക​ർ​ത്ത​ത് സ​ർ​ക്കാ​റി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​ള്ള പ​ങ്ക് ദു​രൂ​ഹ​മാ​ണ്. ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാ​തെ കു​രി​ശ് ത​ക​ർ​ത്ത​തും നി​രോ​ധ​നാ​ജ്​​ഞ പ്ര​ഖ്യാ​പി​ച്ച​തും ഇ​തി​െൻറ ഭാ​ഗ​മാ​ണെ​ന്ന് മ​ല​പ്പു​റ​ത്ത് സി.​പി.​എം മേ​ഖ​ല പ്ര​വ​ർ​ത്ത​ക യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന സം​സ്​​ഥാ​ന സ​ർ​ക്കാ​റി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ സി.​പി.​എം സം​സ്ഥാ​ന​ക​മ്മി​റ്റി യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​യി​രു​ന്നു യോ​ഗം. മു​ഖ്യ​മ​ന്ത്രി​ക്ക് പു​റ​മെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും മു​തി​ർ​ന്ന നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​ർ മു​ത​ൽ മു​ക​ളി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

 മേ​യ് 25ന് ​ഒ​രു വ​യ​സ്സ് തി​ക​യു​ന്ന സ​ര്‍ക്കാ​റി​​െൻറ പ്ര​വ​ര്‍ത്ത​ന നേ​ട്ട​ങ്ങ​ള്‍, ജ​ന​കീ​യാ​സൂ​ത്ര​ണം ര​ണ്ടാം​ഘ​ട്ടം, പ​തി​മൂ​ന്നാം പ​ദ്ധ​തി ന​ട​ത്തി​പ്പ് തു​ട​ങ്ങി​യ​വ വി​ശ​ദീ​ക​രി​ച്ചു. മേ​ഖ​ല യോ​ഗ​ങ്ങ​ളി​ൽ അ​വ​സാ​ന​ത്തെ​താ​ണ് മ​ല​പ്പു​റ​ത്ത് ന​ട​ന്ന​ത്. ജി​ല്ല, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​മാ​ർ​ക്കും പു​റ​മെ പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​യ ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ള്‍, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ർ‍, കോ​ര്‍പ​റേ​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - pinarayi vijayan
Next Story