Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​നോട്ട്​ അസാധുവാക്കൽ:...

​നോട്ട്​ അസാധുവാക്കൽ: മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തിന് കത്തയച്ചു

text_fields
bookmark_border
​നോട്ട്​ അസാധുവാക്കൽ: മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തിന് കത്തയച്ചു
cancel

തിരുവനന്തപുരം: 500,1000 നോട്ടുകള്‍ അസാധുവാക്കിയതിനത്തെുടര്‍ന്ന് ജനജീവിതവും സര്‍ക്കാര്‍പ്രവര്‍ത്തനവും സ്തംഭിക്കാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ധന മന്ത്രിയും കേന്ദ്രത്തിന് കത്തയച്ചു. പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തോമസ് ഐസക് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കുമാണ് കത്തയച്ചത്. റിസര്‍വ് ബാങ്ക് അധികൃതരുമായി ധനവകുപ്പിന്‍െറയും സഹകരണവകുപ്പിന്‍െറയും സെക്രട്ടറിമാര്‍ ഫോണില്‍ സംസാരിച്ചു. സഹകരണബാങ്കുകള്‍ക്ക് നോട്ട് സ്വീകരിക്കാന്‍ ഇളവ് ലഭിച്ചെങ്കിലും ട്രഷറി ഇടപാടടക്കമുള്ള മറ്റുകാര്യങ്ങളില്‍ മറുപടി ലഭിച്ചിട്ടില്ല. നിരോധിച്ച നോട്ടുകള്‍ മാറ്റിനല്‍കാന്‍ ജില്ലബാങ്കുകളെയും അനുവദിക്കണമെന്നായിരുന്നു് സംസ്ഥാനത്തിന്‍െറ പ്രധാന ആവശ്യം. ഇതിനായി മതിയായ തുക ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാനും അനുവദിക്കണം. 75,000 കോടി നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങള്‍ കൃഷി, ചില്ലറ വ്യാപാര സമ്പദ്സംവിധാനത്തിന്‍െറ നട്ടെല്ലാണ്.

അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിക്കുള്ള കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അസാധുവായ  നോട്ടുകള്‍ ഉപയോഗിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍, ശ്മശാനങ്ങള്‍, പാല്‍ ബൂത്തുകള്‍, കണ്‍സ്യൂമര്‍ സഹകരണസംഘങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയെ അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്‍െറ സര്‍ക്കുലറില്‍ ഇക്കാര്യമില്ല. ദിവസം 10,000 രൂപ എന്ന വ്യവസ്ഥ മാറ്റി സ്ഥാപനങ്ങളുടെ യഥാര്‍ഥ ആവശ്യത്തിനനുസരിച്ച് പണം പിന്‍വലിക്കാന്‍ അനുവദിക്കണം. അതിന് കഴിയില്ളെങ്കില്‍ തുക ട്രഷറിയില്‍ അടയ്ക്കാന്‍ സ്ഥാപനങ്ങളെയും അത് ബാങ്കില്‍ നിക്ഷേപിക്കാന്‍ ട്രഷറിയെയും അനുവദിക്കണമെന്ന ബദല്‍നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കാനുള്ള സമയപരിധി നവംബര്‍ 11ല്‍ നിന്ന് 18 വരെ നീട്ടണം. വൈദ്യുതി ബോര്‍ഡ്, ജലവിതരണം തുടങ്ങി പൊതുസേവനകേന്ദ്രങ്ങള്‍, കെ.എസ്.എഫ്.ഇ, കെ.എഫ്.സി, സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയെയും നോട്ടുകള്‍ സ്വീകരിക്കാന്‍ അനുവദിക്കണം.

ട്രഷറിക്ക് പ്രത്യേക ഇളവും സൗകര്യവും അനുവദിച്ചില്ളെങ്കില്‍ പ്രവര്‍ത്തനം നിശ്ചലമാകും. അടിയന്തരകാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പരിമിത തുകയേ ട്രഷറികള്‍ക്ക് അനുവദിച്ചിട്ടുള്ളൂ. എല്ലാ ഇടപാടുകളും അനുവദിച്ചില്ളെങ്കില്‍ സംസ്ഥാനസംവിധാനം തകരും. കള്ളപ്പണം തടയാനുള്ള കേന്ദ്രശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ച കത്തില്‍ നടപടി മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറക്കാന്‍  വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - pinarayi vijayan
Next Story