അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ ആരും നിരാശപ്പെടേണ്ടിവരില്ല –പിണറായി
text_fieldsചെറുവത്തൂര്‍: അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ ആരും നിരാശപ്പെടേണ്ടിവരില്ളെന്നും ഒരാളുടേയും വോട്ട് പാഴായിപ്പോകില്ളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ആദ്യമായി കാസര്‍കോട് ജില്ലയിലത്തെിയ പിണറായിക്ക് ജില്ല അതിര്‍ത്തിയായ കാലിക്കടവില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. നാടിന്‍െറയാകെ പിന്തുണ സര്‍ക്കാറിന്‍െറ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണം. സംസ്ഥാനത്തിന്‍െറ സമ്പൂര്‍ണ വികസനമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. വികസനരംഗത്ത് കൃത്യവും വ്യക്തവുമായ കാഴ്ചപ്പാട് സര്‍ക്കാറിനുണ്ട്. ഏതെങ്കിലും ഒരു മേഖല മാത്രമല്ല, എല്ലാമേഖലകളും വികസിച്ചാല്‍ മാത്രമേ വികസനം എന്ന വാക്ക് അന്വര്‍ഥമാവുകയുള്ളൂ. പിഞ്ചുകുഞ്ഞു മുതല്‍ പ്രായമായവരെവരെ ഭരണകാര്യങ്ങളില്‍ പങ്കാളികളാക്കും.
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള ഹരിതകേരളം, വരള്‍ച്ച തടയുന്നതിനായി ജലസ്രോതസ്സുകള്‍ സംരക്ഷിക്കല്‍, ജൈവകൃഷി സംസ്കാരമാക്കല്‍, ടൂറിസ്റ്റുകളെ ആകര്‍ഷിക്കല്‍, വിദ്യാലയങ്ങളെ ഹൈടെക്കാക്കല്‍, സമഗ്ര ഭവനനിര്‍മാണ പദ്ധതി എന്നിവക്ക് ഈമാസംതന്നെ തുടക്കംകുറിക്കുമെന്നും പിണറായി പറഞ്ഞു. പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു.
വനിത വകുപ്പ് രൂപവത്കരിക്കും –മുഖ്യമന്ത്രി
സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഭരണതലത്തില്‍ പരിഹരിക്കുന്നതിന് വനിത വകുപ്പ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമെന്ന നിലയില്‍ 50 കോടി രൂപ വകുപ്പിന് വകയിരുത്തിയിട്ടുണ്ട്. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് കാഞ്ഞങ്ങാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെയും കുട്ടികളുടെയും പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ വകുപ്പിനു കീഴില്‍ സൈക്കോ സോഷ്യല്‍ സര്‍വിസ് നടപ്പാക്കും. കേരളത്തെ പെണ്‍ സൗഹൃദ സംസ്ഥാനമാക്കും. സ്ത്രീവിമോചനത്തിന് പൊതുസമൂഹത്തിന്‍െറ ഇടപെടല്‍ ആവശ്യമാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നം സ്ത്രീകളുടേത് മാത്രമായി കാണേണ്ടതില്ല. ഇത് പരിഹരിക്കാന്‍ സ്ത്രീയും പുരുഷനും പൊതുസമൂഹവും ഒരുമിച്ചുനില്‍ക്കണം.
രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ അപകടകരമായ സംഭവങ്ങള്‍ നടക്കുന്നുണ്ട്. ധീരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വേണ്ട എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിനെ നയിക്കുന്ന ആര്‍.എസ്.എസിനുള്ളത്. സ്ത്രീകള്‍ വീട്ടില്‍തന്നെ കഴിഞ്ഞുകൂടണമെന്ന മനുസ്മൃതിയിലെ സ്ത്രീവിരുദ്ധ നിലപാടാണ് ഈയിടെ ആര്‍.എസ്.എസിന്‍െറ സംഘചാലക് പ്രസ്താവിച്ചത്.
ജോലി കഴിഞ്ഞ് രാത്രി തെരുവിലൂടെ യാത്രചെയ്യുന്ന സ്ത്രീകള്‍ പിച്ചിച്ചീന്തപ്പെടുന്നു. വ്യത്യസ്ത വിഭാഗങ്ങളില്‍പെടുന്ന യുവാക്കളും യുവതികളും ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചാല്‍ ആണിനെയോ പെണ്ണിനെയോ രണ്ടുപേരെയുമോ കൊലചെയ്യുന്ന ദുരഭിമാന കൊലയാണ് മറ്റൊരു പ്രശ്നം.
സ്ത്രീകളെ അടിമകളാക്കിയ കാലഘട്ടത്തില്‍നിന്നും ധീരമായ പോരാട്ടങ്ങള്‍ നടത്തിയാണ് കേരളം മുന്നോട്ടുപോയത്.
ഈ നേട്ടം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം നീചകൃത്യങ്ങള്‍ക്കെതിരെ നിയമം അതിന്‍െറ നടപടി സ്വീകരിക്കുമ്പോള്‍ ബോധവത്കരണവും അനിവാര്യമാണ്. ഇത് സ്ത്രീകള്‍ മാത്രം ഏറ്റെടുക്കേണ്ട കാര്യമല്ളെന്നും പൊതുസമൂഹമാകെ ഇടപെടേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
