വര്‍ഗീയത കലര്‍ത്തി വനിതാ മതിൽ പൊളിക്കാനുള്ള ശ്രമം നടക്കില്ല- പിണറായി
text_fieldsതിരുവനന്തപുരം: ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും വനിതാ മതിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ മതില്‍ വനിതകളുടേതു മാത്രമായിരിക്കും. അതില്‍ ആര്‍ക്കും സംശ യം വേണ്ട. സമൂഹത്തിലെ സ്ത്രീകളുടെയാകെ പരിച്ഛേദം എന്ന നിലയില്‍ രൂപപ്പെടുന്ന വനിതാ മതിലിനെ വര്‍ഗീയത കലര്‍ത്തി പ ൊളിക്കാനാണ് പ്രതിപക്ഷത്തിെൻറ ശ്രമം. അത് വിലപ്പോവില്ല എന്ന് വനിതാ മതില്‍ തന്നെ ജനുവരി ഒന്നിന് തെളിയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വനിതാ മതില്‍ അതിഗംഭീരമായ വിജയമാകാന്‍ പോകുന്നു എന്നുറപ്പായതോടെ പരിഭ്രാന്തി പൂണ്ട സ്ഥാപിത രാഷ്ട്രീയ താല്‍പര്യക്കാര്‍ വ്യാപകമായി തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും അത് ഉദ്ദേശിച്ചുള്ളതാണ്. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ സ്ത്രീ സമത്വപ്രശ്നം മുന്‍നിര്‍ത്തിയുള്ള ഈ മുന്നേറ്റത്തില്‍ പങ്കെടുക്കാന്‍ സ്വമേധയാ എത്തുന്നു എന്നത് സ്ഥാപിത താല്‍പര്യക്കാരെ ഒട്ടൊന്നുമല്ല പരിഭ്രാന്തരാക്കുന്നത്. ഈ പരിഭ്രാന്തിയില്‍നിന്ന് ഉടലെടുക്കുന്നതാണ് അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കല്‍ തന്ത്രങ്ങളും.
ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി സ്ത്രീകളൊന്നാകെ പങ്കെടുക്കും എന്നുവന്നതോടെ അതില്‍ ഒരുവിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് തെറ്റിദ്ധാരണ പടര്‍ത്തല്‍. ഇത് വിജയിക്കാന്‍ പോകുന്നില്ല. കോടതിയിൽ കൊടുത്ത ഒരു രേഖയെ കുറിച്ച് പറഞ്ഞ് സർക്കാർ പണം കൊണ്ട് വനിതാ മതിൽ നിർമ്മിക്കുന്നുവെന്ന നുണ ആവർത്തിക്കുന്നു. അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും വനിതാ മതില്‍ വന്‍തോതില്‍ വിജയിക്കാന്‍ പോകുന്നു എന്നതിലുള്ള പ്രതിപക്ഷത്തിെൻറ ഉല്‍ക്കണ്ഠയെയാണ് വെളിവാക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
