വനിതാ മതിലിന് ഖജനാവിൽ നിന്ന് പണം ചെലവിടില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വനിതാ മതിലിന് സർക്കാർ പണം ഉപയോഗിക്കുമെന്ന് ഹൈകോടതിയിൽ നൽക ിയ സത്യവാങ്മൂലം വിവാദമായതോടെ സർക്കാർ വീണ്ടും നിലപാട് തിരുത്തി. ഖജനാവിൽനിന് ന് ഒരു പൈസ പോലും മതിലിന് ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന ്ത്രി ഡോ. തോമസ് െഎസക്കും വ്യക്തമാക്കി.
മതിലിന് സർക്കാർ പണം ഉപയോഗിക്കില്ലെ ന്ന് പ്രതിവാര ആശയവിനിമയ പരിപാടിയിലും പിന്നാലേ നിയമസഭയിലും മുഖ്യമന്ത്രി വ്യക് തമാക്കിയിരുന്നു. മതിലിൽ പെങ്കടുക്കുന്നവർ തന്നെ പണം കണ്ടെത്തുമെന്നായിരുന്നു മുഖ ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ കഴിഞ്ഞദിവസം ൈഹകോടതിയിൽ നൽകിയ സത്യവാങ്മൂല ത്തിൽ, സ്ത്രീസുരക്ഷക്ക് ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇൗ തുക ബോധവത്കരണത്തിന് വിനിയോഗിക്കുമെന്നും വനിതാമതിൽ അത്തരം പരിപാടിയാണെന്നും സാമൂഹികനീതി വകുപ്പ് അഡീഷനൽ സെക്രട്ടറി എം. ലീലാമണി പറഞ്ഞിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിലും ബജറ്റിലും പറഞ്ഞ സ്ത്രീ ശാക്തീകരണത്തിെൻറ ഭാഗമാണ് വനിതാമതിലെന്നായിരുന്നു സർക്കാർ വിശദീകരണം. ഇതോടെ, പ്രതിപക്ഷം രംഗത്തുവന്നു. നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിക്ക് വിരുദ്ധമായി സത്യവാങ്മൂലം നൽകിയത് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ഇതേതുടർന്ന്, സത്യവാങ്മൂലം സംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും ഖജനാവിൽനിന്ന് ഒരുപൈസ പോലും ചെലവഴിക്കില്ലെന്നും സെക്രേട്ടറിയറ്റ് എംേപ്ലായീസ് അസോസിയേഷൻ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി വ്യക്തമാക്കി. വനിതകളുടെ ഉന്നമനത്തിന് സർക്കാർ എന്തെല്ലാം ചെയ്യുന്നുവെന്നത് സംബന്ധിച്ചാണ് സത്യവാങ്മൂലം നൽകിയത്. അതിന് നീക്കിെവച്ച തുകയാണ് 50 കോടി. അതിൽനിന്ന് വനിതാമതിലിന് പണമെടുക്കില്ല. സർക്കാർ പിന്തുണ നൽകും. അതിനർഥം, മതിലിന് ആളെ എത്തിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെെട്ടന്നും പണം വനിത സംഘടനകൾ സ്വന്തംനിലയിൽ സമാഹരിക്കുമെന്നും ബജറ്റ് വിഹിതം ഇതിന് ചെലവിടില്ലെന്നും തോമസ് ഐസക് ട്വീറ്റ് ചെയ്തു. അതേസമയം, സത്യവാങ്മൂലത്തിൽ എന്തുകൊണ്ട് ഇത്തരം നിലപാട് വന്നുവെന്ന് തൃപ്തികരമായ വിശദീകരണം സർക്കാറിന് നൽകാനായില്ല. കൈയോടെ പിടിച്ചപ്പോൾ സർക്കാർ പിന്മാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
50 കോടി ചെലവ് വാർത്ത തെറ്റ് –മുഖ്യമന്ത്രിയുടെ ഒാഫിസ്
തിരുവനന്തപുരം: വനിതാമതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സർക്കാർ ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിെച്ചന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. സാമൂഹികനീതി വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇങ്ങനെ പറഞ്ഞിട്ടില്ല.
എൽ.ഡി.എഫ് പ്രകടനപത്രികയിലും ഗവർണറുടെ നയപ്രഖ്യാപനത്തിലും 2018ലെ ബജറ്റ് പ്രസംഗത്തിലും സ്ത്രീശാക്തീകരണത്തിനും സുരക്ഷക്കും സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ച അത്തരം പരിപാടികളിൽ ഒന്നാണ് വനിത-ശിശുക്ഷേമ വകുപ്പുവഴി നടപ്പാക്കുന്ന വനിതാമതിൽ എന്നാണ് സർക്കാർ വിശദീകരിച്ചത്.
പ്രളയദുരിതാശ്വാസ ഫണ്ടുൾപ്പെടെ വകമാറ്റി ചെലവഴിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കോടതിയിൽ സർക്കാർ വ്യകതമാക്കിയിട്ടുണ്ട്. സ്ത്രീശാക്തീകരണ പരിപാടികൾക്ക് 50 കോടി രൂപ വകയിരുത്തുന്നത് ബജറ്റിലാണ് പറഞ്ഞിട്ടുള്ളത്. ഇതിൽ ഒരുപൈസ പോലും മതിൽ സംഘാടനത്തിന് ചെലവഴിക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
