വി.എസിന്‍റെ വീട്ടിലെത്തി പിറന്നാൾ ആശംസ നേർന്ന് പിണറായി വിജയൻ
text_fieldsവി.എസിനൊപ്പം മകൻ അരുൺ കുമാർ
തിരുവനന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ലോ കോളജിനടുത്തുള്ള വീട്ടിൽ നേരിട്ടെത്തിയാണ് പിണറായി വി.എസിന് ആശംസകൾ നേർന്നത്.
വി.എസിന്റെ ജീവിതവുമായി ബന്ധപ്പെട്ട് രചിച്ച പുസ്തകത്തിന്റെ പ്രകാശനം അയ്യങ്കാളി ഹാളിൽ നടക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് പോകുന്നതിനിടെയാണ് മുഖ്യമന്ത്രി വി.എസിന്റെ വീട്ടിലെത്തിയത്. നേരത്തെ, ഐക്യകേരളം രൂപവത്കരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്ന് പിണറായി വിജയന്‍ സാമൂഹ മാധ്യമങ്ങളിലെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി.എസ് എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

