മാർപാപ്പയെ കാണാൻ മുഖ്യമന്ത്രി വത്തിക്കാനിലേക്കില്ല; പകരം കെ.വി. തോമസ് സംഘത്തെ നയിക്കും
text_fieldsകൊച്ചി: ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിലാണ് സന്ദർശനം മാറ്റിയത്. മാർച്ച് നാലിനാണ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്.
മുഖ്യമന്ത്രി, കെ.വി. തോമസ് അടക്കം 16 പേർക്കാണ് മാർപാപ്പയെ കാണാൻ അവസരം കിട്ടിയത്. എന്നാൽ, മുഖ്യമന്ത്രി ഇല്ലാത്ത സാഹചര്യത്തിൽ അനൗദ്യോഗിക യാത്രയായിട്ടാകും കെ.വി. തോമസിന്‍റെ നേതൃത്വത്തിൽ സംഘം വത്തിക്കാനിലേക്ക് പോവുക.
നിയമസഭ തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം മുഖ്യമന്ത്രിക്ക് വത്തിക്കാനിലേക്ക് പോകാത്തതെന്ന് കേരള സർക്കാറിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അറിയിച്ചു. കേരളത്തിന് അഭിമാന നിമിഷമാണെന്നും മുഖ്യമന്ത്രിയുടെ അന്വേഷണം മാർപാപ്പയെ അറിയിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു.
ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യ വാരമോ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. സ്ഥാനാർഥി പട്ടിക, തെരഞ്ഞെടുപ്പ് പ്രചാരണം അടക്കമുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രി വത്തിക്കാൻ യാത്ര വേണ്ടെന്ന് വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

