Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയയിൽ...

പെരിയയിൽ കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല

text_fields
bookmark_border
Pinarayi-kerala news
cancel

കാസർകോട്​: പെരിയ ഇരട്ടക്കൊലയിൽ സംസ്​ഥാന രാഷ്​ട്രീയം തിളക്കവേ, വെള്ളിയാഴ്​ച കാസർകോ​െട്ടത്തിയ മുഖ്യമന്ത് രി പിണറായി വിജയൻ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചില്ല. ശരത്​​ലാലി​​െൻറയും കൃപേഷി​​െൻറയും വീട്ടിൽ പോകാ ൻ മുഖ്യമന്ത്രിക്ക്​ താൽപര്യമുണ്ടായിരുന്നുവെങ്കിലും കോൺഗ്രസ്​ നേതൃത്വം മുഖംതിരിച്ചതായാണ്​ വിവരം.

മുഖ ്യമന്ത്രി വരുമെന്ന പ്രതീക്ഷയിലായിരുന്നു ​െകാല്ലപ്പെട്ടവരുടെ കുടുംബം. മുഖ്യമന്ത്രിക്ക്​ സ്വാഗതമെന്നും ഞങ്ങ ളുടെ ദുരവസ്​ഥ അദ്ദേഹം നേരിട്ട്​ മനസ്സിലാക്ക​െട്ടയെന്നും കൃപേഷി​​െൻറ പിതാവ്​ കൃഷ്​ണൻ രാവിലെ പറഞ്ഞു. സി.ബി.​െഎ അന്വേഷണം ​വേണമെന്ന ആവശ്യമുൾപ്പെടെ മുഖ്യമന്ത്രിക്ക്​ മുന്നിൽ പറയാനിരുന്ന അദ്ദേഹം, മുഖ്യമന്ത്രി വരുന്നില്ലെന്ന വിവരമറിഞ്ഞപ്പോൾ നിരാശ മറച്ചുവെച്ചതുമില്ല. മുഖ്യമന്ത്രി വീട്ടിൽ വരാത്തത്​ വേദനാജനകമെന്ന്​ കൃഷ്​ണൻ പ്രതികരിച്ചു.

മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചെങ്കിലും ജില്ലയിലെ കോൺഗ്രസ്​ നേതൃത്വം അതിന്​ അനുകൂല നിലപാടല്ല എടുത്തതെന്ന്​ പി. കരുണാകരൻ എം.പി പറഞ്ഞു. കോൺഗ്രസ്​ നേതൃത്വം നിഷേധാത്​മക സമീപനം സ്വീകരിച്ചതിനാലാണ്​ മുഖ്യമന്ത്രി ഇരുവരുടെയും വീടുകളിൽ പോകാതിരുന്നതെന്ന്​ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റംഗം കെ.വി. കുഞ്ഞിരാമൻ പറഞ്ഞു.

എന്നാൽ, ഇക്കാര്യത്തിൽ തങ്ങളെ സമീപിച്ചിട്ടില്ലെന്നും അത്തരം ഒരു നിലപാടെടുത്തിട്ടില്ലെന്നും ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ വ്യക്​തമാക്കി. മുഖ്യമന്ത്രി വീടുകളിൽ പോകുന്നതിന്​ എതിരു നിൽക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും തങ്ങൾ അനുകൂല നിലപാടെടുത്തില്ലെന്നു പറയുന്നത്​ പ്രത്യേക താൽപര്യം മുൻനിർത്തിയാകുമെന്നും ഹക്കീം കുന്നിൽ പറഞ്ഞു.

രാവിലെ കാസർകോട്ടായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യപരിപാടി. അടുത്ത പരിപാടി കാഞ്ഞങ്ങാട്ടും. പെരിയ വഴിയാണ്​ മുഖ്യമന്ത്രി കാസർകോട്ടുനിന്ന്​ കാഞ്ഞങ്ങ​ാ​േട്ടക്ക്​ എത്തിയത്​. കാസർകോ​െട്ട പാർട്ടി പരിപാടിയിൽ ഇരട്ടക്കൊലയെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി, പെരിയ വഴി കടന്നുപോകു​േമ്പാൾ ഇരകളു​െട വീട്ടിലെത്തുമെന്ന പ്രതീക്ഷ പൊതുവിലുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ്​ ശക്​തികേന്ദ്രത്തിലെ വീട്ടി​ൽ മുഖ്യമന്ത്രി എത്തിയാൽ പ്രവർത്തകരുടെ പ്രതികരണം സംബന്ധിച്ച്​ പാർട്ടിക്കും പൊലീസിനും ആശങ്കകളുണ്ടായിരുന്നു.

പ്രവർത്തകരെ നിയന്ത്രിക്കുന്നത്​ സംബന്ധിച്ച്​ കോൺഗ്രസ്​ നേതൃത്വത്തി​​െൻറ ഇടപെടൽ സി.പി.എം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ​അങ്ങനെയെന്തെങ്കിലും ഉറപ്പുനൽകാൻ കോൺഗ്രസ്​ നേതൃത്വം തയാറായില്ല. ഇര​ട്ടക്കൊലയിൽ സി.പി.എമ്മിനേറ്റ പരിക്ക്​ മയപ്പെടുത്തുകയാണ്​ മുഖ്യമന്ത്രി വീട്​ സന്ദർശിക്കാനൊരുങ്ങിയതി​​െൻറ രാഷ്​ട്രീയ ലക്ഷ്യം. ഇപ്പോൾ തങ്ങൾക്കുള്ള മേൽക്കൈ കളയേണ്ടതില്ലെന്ന നിലപാടെടുത്ത കോൺഗ്രസ്​ നേതൃത്വം മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്​ തടയിടുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsyouth Congress Workers MurderKasargod MurderPinarayi Vijayan
News Summary - Pinarayi Vijayan Visits Murdered Youth congress workers House at Periya-Kerala News
Next Story