സ്പീക്കറുടെ ‘കഥ’ക്ക് മുഖ്യമന്ത്രിയുടെ തിരുത്ത്
text_fieldsതൃശൂർ: ‘ശ്രീരാമകൃഷ്ണൻ പറഞ്ഞത് പോലെയല്ല, കഥ പറഞ്ഞ് ശ്രീരാമകൃഷ്ണൻ ഏതെല്ലാമോ വഴി ക്ക് പോയി’ ... ചെറിയ ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞപ്പോൾ ചുറ്റും കൂടിയവർക്ക് കൗതുകം. നൂറി െൻറ നിറവിലെത്തിയ മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ പി. ചിത്രൻ നമ്പൂതിരിപ്പാടിനെ കാ ണാൻ തൃശൂർ ചെമ്പുക്കാവിലെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്പ ീക്കറുടെ കഥക്ക് തിരുത്ത് അവതരിപ്പിച്ചത്.
കണ്ണൂർ പെരളശ്ശേരി സ്കൂളിൽനിന്ന് പ ിണറായി വിജയനെ പുറത്താക്കിയപ്പോൾ അദ്ദേഹത്തെ തിരികെ പ്രവേശിപ്പിച്ചത് ജില്ല വിദ്യാഭ്യാസ ഓഫിസറായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നുവെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് ഈയിടെ വെളിപ്പെടുത്തിയത്. അദ്ദേഹത്തെ കാണാൻ മുഖ്യമന്ത്രി എത്തുമെന്നും സ്പീക്കർ പറഞ്ഞിരുന്നു.
സ്പീക്കർ പറഞ്ഞത് പോലെയല്ലെങ്കിൽ പിന്നെ അന്ന് എന്താണ് ഉണ്ടായതെന്ന് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന മന്ത്രി വി.എസ്.സുനിൽകുമാറും സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസും ചോദിച്ചപ്പോൾ പിണറായി ആ ‘കഥ’ പറഞ്ഞു. താൻ പെരളശേരി സ്കൂളിലാണ് പഠിച്ചത്. പഠനം കഴിഞ്ഞ് എസ്.എഫ് സംഘടനാ പ്രവർത്തനത്തിനിടെ സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ട ചില കുട്ടികളുടെ വിഷയത്തിൽ ഇടപെട്ടു. പക്ഷേ പ്രധാന ടീച്ചർ മോശമായി പെരുമാറുകയും തന്നെ സ്കൂളിനു പുറത്താക്കുകയും ചെയ്തു. ‘അക്കാലത്തെ ഞാനാ, അതോർക്കണം’...ചെറുചിരിയോടെ, അപ്പോഴും ഗൗരവം വിടാതെ മുഖ്യമന്ത്രി പറഞ്ഞപ്പോൾ കൂടിയിരുന്നവർക്ക് ചിരി.
അന്ന് തലശ്ശേരി ഡി.ഇ.ഒ.ആണ് ചിത്രൻ നമ്പൂതിരിപ്പാട്. ഇന്നത്തെ ഡി.ഡിയെക്കാൾ പവറാണ്. അദ്ദേഹത്തെ അറിയും, പരിചയമില്ല. എങ്കിലും കണ്ട് സംഭവം പറഞ്ഞു. ‘വിജയാ, ഒരു കാര്യം ചെയ്യ്. നാളെ സ്കൂളിനെതിരായ എ.കെ.ജി വായനശാലയിൽ രാവിലെ കാത്തിരിക്ക്’ എന്ന് പറഞ്ഞയച്ചു. പിറ്റേന്ന് രാവിലെ താൻ എത്തി. അൽപനേരം കഴിഞ്ഞപ്പോൾ വായനശാലയിലേക്ക് പ്രധാനാധ്യാപികയെ അയച്ച് തന്നെ വിളിപ്പിച്ച് സ്കൂളിലേക്ക് വരുത്തി. പുറത്താക്കിയ അതേ പ്രധാനാധ്യാപികയെക്കൊണ്ട് അകത്തേക്ക് വിളിപ്പിച്ചു. മുന്നിൽ വെച്ച് അവരെ ശകാരിച്ചു. പഠന കാലത്ത് എസ്.എഫ് പ്രവർത്തകനായിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് ഇത്തരം എത്ര ടീച്ചർമാരെ കണ്ടതാണ്. ഇതാണ് സംഭവം’ -മുഖ്യമന്ത്രി പറഞ്ഞ് നിർത്തി.
ആത്മബന്ധത്തിെൻറ വർഷങ്ങൾക്കിപ്പുറമുള്ള ചൂടുതട്ടൽ കൂടിയായിരുന്നു ഏഴ് മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ച. ചിത്രൻ നമ്പൂതിരിപ്പാടിെൻറ ഹിമാലയ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയും ജപ്പാൻ, കൊറിയ സന്ദർശനത്തെക്കുറിച്ച് ചിത്രൻ നമ്പൂതിരിപ്പാടും ചോദിച്ചറിഞ്ഞു. സി.പി.എം സംസ്ഥാന കമ്മറ്റിയംഗം എം.കെ. കണ്ണനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ചിത്രൻ നമ്പൂതിരിപ്പാടിെൻറ മക്കളായ കൃഷ്ണൻ, അനുജൻ, ഉഷ, ഗൗരി, മരുമക്കളായ ഡോ. ഹരിദാസ്, അഷ്ടമൂർത്തി, പേരക്കുട്ടി ചിത്രൻ, ചിത്രഭാനു, പ്രപൗത്രൻ അജൽ എന്നിവരും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
