സംഘ്പരിവാറിന്റെ പങ്ക് പറയാതിരിക്കാന്‍ മുഖ്യമന്ത്രി വല്ലാതെ ശ്രദ്ധിച്ചെന്ന് സതീശൻ; ഒത്തുതീര്‍പ്പ് തങ്ങളുടെ രീതിയല്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കൊടകര കള്ളപ്പണകേസിനെ കുറിച്ച നിയമസഭാ ചർച്ചയിൽ ഒത്തുതീര്‍പ്പ് ആരോപണങ്ങള്‍ ഉയർത്തി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ കടുത്ത വാഗ്വാദവും നടന്നു. അന്വേഷണം അട്ടിമറിക്കാന്‍ നീക്കമുണ്ടാകുമെന്ന് കേന്ദ്ര ഏജന്‍സികളുടെ പക്കലുള്ള കേസുകള്‍ സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് സംശയം പ്രകടിപ്പിച്ചപ്പോള്‍, യു.ഡി.എഫ് കാലത്ത് തൊഗാഡിയ, എം.ജി കോളജ് കേസുകള്‍ പിൻവലിച്ചതും സ്വര്‍ണക്കടത്ത് കേസിലടക്കം ബി.ജെ.പിയും യു.ഡി.എഫും യോജിച്ച് പ്രവര്‍ത്തിച്ചതും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തിരിച്ചടിച്ചു.
ഷാഫി പറമ്പിലാണ് കൊടകര വിഷയത്തിൽ അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഒരു കുഴലിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടുമെന്ന സ്ഥിതിയിലാകരുത് ഈ കേെസന്നും െപാലീസ് തലകുത്തിയല്ല, നേരെ നിന്ന് അന്വേഷിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. കുഴല്‍ കുഴലായി തന്നെ നില്‍ക്കുമെന്നും അങ്ങോട്ടുമിങ്ങോട്ടും പോകില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
വി.ഡി. സതീശനാകെട്ട, ബി.ജെ.പി സംഘ്പരിവാര്‍ ശക്തികളുടെ പങ്ക് പറയാതിരിക്കാന്‍ മുഖ്യമന്ത്രി വല്ലാതെ ശ്രദ്ധിച്ചെന്ന് കുറ്റപ്പെടുത്തി. സംഭവം കഴിഞ്ഞ് രണ്ടുമാസമായിട്ടും അന്വേഷണം ഒരിടത്തുമെത്തിയില്ല. ആദായനികുതി വകുപ്പിനെയും എൻഫോഴ്സ്മെൻറിനെയും അറിയിച്ചില്ല. ചോദ്യം ചെയ്യാന്‍ പോകുന്നവരെ കുറിച്ചും ചോദ്യങ്ങെള കുറിച്ചും ദേശാഭിമാനിയിൽ തലേ ദിവസം തന്നെ പ്രസിദ്ധീകരിക്കുന്നു. ഇരുകൂട്ടര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും കേസുണ്ട്. രണ്ടു കൂട്ടരും തമ്മിൽ ധാരണയിലെത്തി കേസ് ഇല്ലാതാകുമോ എന്ന് കേരളം സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിങ്ങൾ രണ്ടു കൂട്ടരും നേരത്തേ യോജിച്ചുകൊണ്ടാണല്ലോ നടത്തിയിരുന്നെതന്നും അന്വേഷണത്തിൽ നിങ്ങൾ ആഗ്രഹിക്കുംവിധം വേഗം കിട്ടാത്തതിലായിരുന്നു പരാതിയെന്നും മുഖ്യമന്ത്രി മറുപടി നൽകി. അത് കെട്ടിച്ചമച്ചതായിരുന്നു. ഇത് കെട്ടിച്ചമച്ചതല്ല. കേസിെൻറ അന്വേഷണം ശരിയായ വിധം നടക്കും. സര്‍ക്കസിലെ തല്ലുപോലെയായിരുന്നു എല്ലാമെന്നും അടി നടക്കുന്നില്ല, ശബ്ദമേ കേൾക്കുന്നുള്ളൂവെന്നും സതീശൻ തിരിച്ചടിച്ചു. കെ. സുരേന്ദ്രനടക്കം ഉൾപ്പെട്ട കേസ് ഗൗരവമായി അന്വേഷിക്കണം. പിന്നീട്, ഇരുവരും തമ്മിൽ കനത്ത വാദപ്രതിവാദം നടന്നു.
മുഖ്യമന്ത്രി: ആദായനികുതിവകുപ്പിനും ഇ.ഡിക്കും കേസ് വിട്ടില്ലെന്നാണ് ബി.ജെ.പി ചൂണ്ടിക്കാണിച്ചത്. അതേ ആവശ്യം തന്നെയാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചത്. ഒത്തുതീര്‍പ്പ് തങ്ങളുടെ രീതിയല്ല. ഒത്തുതീർപ്പ് വിദഗ്ധർ ആരാണെന്ന് എല്ലാവർക്കുമറിയാം. ഞങ്ങൾ അതിെൻറ ആളുകളല്ല. തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചത് ആരാണെന്നും എം.ജി കോളജില്‍ എ.ബി.വി.പിക്കാര്‍ നടത്തിയ അക്രമത്തിെൻറ കേസ് പിന്‍വലിച്ചത് ആരാണെന്നും എല്ലാവര്‍ക്കുമറിയാം. ഒത്തുതീർപ്പ് നിങ്ങൾക്ക് ചേരുന്ന പട്ടമാണ്. അത് നിങ്ങൾ തന്നെയെടുത്താൽ മതി. ഇൗ കേസ് ശക്തമായി തന്നെ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തും.
വി.ഡി. സതീശൻ: സംസ്ഥാന പൊലീസ് നന്നായി അന്വേഷിക്കാത്തതുകൊണ്ടാണ് ഞങ്ങൾ ഒത്തുതീർപ്പ് സംശയിക്കുന്നത്. നിങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ നിരവധി കേസുകളുണ്ട്. ആ കേസുകൾ തീർക്കാൻ വേണ്ടിയല്ല ഇതുപയോഗിക്കേണ്ടത്. ഒരുപാട് ഒത്തുതീർപ്പുകൾ നടത്തിയല്ലോ. അത് അങ്ങാടിയിൽ പാട്ടാണല്ലോ. ആരൊക്കെ വഴിയാണ് ഒത്തുതീർപ്പ് നടത്തിയതെന്ന് ഞങ്ങൾക്കറിയാം. വൈകാതെ പുറത്തുവരും. പൂഴ്ത്തിെവക്കാൻ കഴിയില്ല. നിങ്ങൾ കേസുകൾ തീർക്കാൻ നടത്തിയ ഒത്തുതീർപ്പുകൾക്ക് വിലപേശാൻ ഇൗ കേസ് ഉപയോഗിക്കരുത്.
മുഖ്യമന്ത്രി: നിയമവിജ്ഞാനം രണ്ടു തരത്തിൽ ഉപേയാഗിക്കാം. ബി.ജെ.പിെയ രക്ഷിക്കാൻ വേണ്ടി ഉപേയാഗിക്കുന്നതാണ് ഇവിെട കാണുന്നത്. ഞങ്ങൾ നടത്തിയ ഒത്തുതീർപ്പ് കാര്യങ്ങൾ അദ്ദേഹത്തിെൻറ കൈവശമുണ്ടെന്ന് പറഞ്ഞു. ഉണ്ടെങ്കിൽ താമസം വേണ്ട, ഇപ്പോൾതന്നെ വെളിപ്പെടുത്തൂ. ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ആശങ്കയുമില്ല. ഞങ്ങൾ നിങ്ങളെ കണ്ടല്ല വന്നത്. ഒരു ഒത്തുതീർപ്പിനും ഞങ്ങൾ പോയിട്ടില്ല. നിങ്ങളുടെ കൈയിൽ എന്താനുള്ളത്? എല്ലാം പുറത്ത് വിടൂ.
വി.ഡി. സതീശൻ: ഞാൻ പറയാം. മഞ്ചേശ്വരത്തും പാലക്കാടും ഉൾപ്പെടെയുള്ള ഏഴു സീറ്റുകളിൽ ബി.ജെ.പിയെ ജയിപ്പിച്ചുകൊള്ളാമെന്ന് ഒത്തുതീർപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേസ് അന്വേഷണം.
സതീശൻ പൂർത്തിയാക്കുംമുമ്പ് മൈക്ക് ഒാഫായി. സഭയിൽ ബഹളവും. സ്പീക്കർ അടുത്ത നടപടികളിലേക്ക് കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

