ആത്മാർഥമായി ജോലിെചയ്യുന്ന പൊലീസുകാരുടെ മനോവീര്യം തകർക്കില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആത്മാർഥമായി ജോലിെചയ്യുന്ന പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം സംഭവങ്ങൾ എവിടെനിന്നുണ്ടായാലും സർക്കാർ അതിന് ചെവികൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയിൽ പൊലീസിനെ വിമർശിച്ച് ഘടകകക്ഷികളും വി.എസും മുന്നോട്ട് വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കഴക്കൂട്ടത്ത് നടന്ന കേരളാ പൊലീസ് അസോസിയേഷൻ സ്പെഷ്യൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സ്റ്റേഷനിൽ മൂന്നാംമുറ പാടില്ല. ഇനി മുതൽ ലോക്കപ്പ് മർദനങ്ങളുണ്ടായാൽ സ്റ്റേഷൻ ചുമതലയുള്ള എസ്.െഎയെ സസ്പെൻറ് ചെയ്തുകൊണ്ടായിരിക്കും നടപടി സ്വീകരിക്കുക. ലോക്കപ്പ് മരണമുണ്ടായാൽ സി.െഎമാരെ സസ്പെൻറ് ചെയ്യും.
ഭൂരിഭാഗം പൊലീസുകാരും അർപണ ബോധത്തോടെ കാര്യങ്ങൾ ചെയ്യുന്നവരാണെന്നും നിഷ്പക്ഷമല്ലാത്ത ചില അനുഭവങ്ങളുണ്ടാകുേമ്പാൾ അതിനെതിരെ വിമർശനമുയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേനയിൽ 15 ശതമാനം വനിതകൾ റിക്രൂട്ടിങ് നടത്താനാണ് ശ്രമിക്കുന്നത്. പൊലീസിന് തെറ്റ് സംഭവിച്ചാൽ തിരുത്തുന്നതിന് കാലതാമസം ഉണ്ടാകില്ലെന്നും തെറ്റായ വിമർശനങ്ങൾ ആരെെങ്കിലും ഉന്നയിച്ചാൽ അതിൽ വേവലാതിപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
