അടൂരിന് െഎക്യദാർഢ്യവുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്ന് മു ഖ്യമന്ത്രി പിണറായി വിജയന്. സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ ആക്കുളത്തെ വസതിയി ലെത്തി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛിദ്രശക്തിക ളുടെ ശ്രമങ്ങൾ കേരളത്തില്‍ വിലപ്പോവില്ല. മതനിരപേക്ഷശക്തികള്‍ അതിനെ എതിര്‍ക്കും. അ ത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.
അടൂരിേൻറത് ധീരമായ നിലപാടാണ്. കേരളം ആ നിലപാടിനൊപ്പമാണ്. അദ്ദേഹത്തിനെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് കേരളം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നത് നമ്മള് കണ്ടതാണ്. കേരളത്തിേൻറത് മതനിരപേക്ഷ സംസ്കാരമാണ്. കേരളത്തിെൻറ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ട്. ആ പിന്തുണ ഒരിക്കല്‍ക്കൂടി ഉറപ്പുനല്‍കാനാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. രാജ്യം ആദരിക്കുന്ന വ്യക്തിക്കെതിരെ അധിക്ഷേപം ചൊരിയുകയും ഭീഷണി മുഴക്കുകയും ചെയ്ത ശേഷം അതിനെ തുടർച്ചയായി ന്യായീകരിക്കുകയാണ് ബി.ജെ.പിയും സംഘ്പരിവാർ നേതാക്കളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്കുളത്തെ വസതിയിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. പിന്തുണയുമായി നേരിെട്ടത്തിയ മുഖ്യമന്ത്രിക്ക് അടൂർ നന്ദി അറിയിച്ചു. മതവർഗീയ ശക്തികൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് തനിക്കും നാടിനും കരുത്തുപകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. താൻ എടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്നു. ജയ് ശ്രീരാം വിളി കൊലവിളിക്കായി ഉപയോഗിക്കുന്നതിനെ ഇനിയും എതിർക്കും. ഫോണിൽ നിരന്തരം ഭീഷണി വരുന്നുണ്ട്. ഭയന്ന് പിന്മാറിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയ് ശ്രീരാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിെൻറ പേരിൽ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനാണ് രൂക്ഷപരാമര്‍ശം നടത്തിയത്. ‘ജയ് ശ്രീരാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ഗോപാലകൃഷ്ണെൻറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
