Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം പദ്ധതി...

വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന്​ പിണറായി വിജയൻ

text_fields
bookmark_border
വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന്​ പിണറായി വിജയൻ
cancel

തിരുവന്തപുരം: വിഴിഞ്ഞം പദ്ധതി നിർത്തി വെക്കണമെന്ന്​ ഭരണ പരിഷ്​കാര കമീഷൻ ചെർമാൻ വി.എസ്​ അച്യുതാനന്ദ​​​െൻറ ആവശ്യത്തിന്​ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി ആരോപണം ഉയർന്നത്​ കൊണ്ട്​ മാത്രം വിഴിഞ്ഞം പദ്ധതി ഉപക്ഷേിക്കില്ലെന്ന്​ പിണറായി പറഞ്ഞു. ഇത്രയും വലിയ പദ്ധതി നടപ്പിലാക്കാൻ തന്നെയാണ്​ സർക്കാർ തീരുമാനം. അഴിമതി ഉണ്ടായിട്ടുണ്ടെങ്കിൽ അ​ന്വേഷിച്ച്​ നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു.

ജുഡീഷ്യൽ അന്വേഷണം പൂർത്തിയാവുന്നത്​ വരെ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുതെന്നായിരുന്നു മുഖ്യമന്ത്രിക്ക്​ അയച്ച കത്തിൽ വി.എസ്​ ചൂണ്ടിക്കാട്ടിയത്​. വി.എസി​​​െൻറ കത്തിനുള്ള പരോക്ഷ മറുപടിയാണ്​ പിണറായി നൽകിയത്​.

വിഴിഞ്ഞം പദ്ധതി നടത്തിപ്പിന്​ അദാനിക്ക്​ കരാർ നീട്ടി നൽകുക വഴി സർക്കാറിന്​ നഷ്​ടമുണ്ടായെന്ന്​ സി.എ.ജി കണ്ടെത്തിയിരുന്നു. ഇൗ കണ്ടെത്തലിനെ കുറിച്ച്​ അന്വേഷിക്കുന്നതിനായി പിണറായി വിജയ​ൻ സർക്കാർ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v.svizhinam
News Summary - pinarayi vijayan statement on vizinam project
Next Story