മൊറട്ടോറിയം കാലാവധി നീട്ടിനൽകണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം അപര്യാപ്തമെന്ന് മ ുഖ്യമന്ത്രി പിണറായി വിജയൻ. കാലാവധി നീട്ടി നൽകണം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളുടെയും വരുമാനം നിലച്ചു. പൊതുജനാരോഗ്യത്തിന് വേണ്ടിവരുന്ന ചെലവ് വലിയ തോതിൽ വർധിച്ചു. ഈ സാഹചര്യത്തിൽ ഓപ്പൺ മാർക്കറ്റിൽനിന്ന് വായ്പയെടുത്തു മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ.
സംസ്ഥാന സർക്കാരുകൾക്ക് സ്പെഷൽ പാൻഡമിക് റിലീഫ് ബോണ്ട് ഇറക്കാൻ അനുവദിക്കുക, വായ്പ പരിധി അഞ്ചു ശതമാനമാക്കി ഉയർത്തുക, പകർച്ചവ്യാധി പ്രതിരോധത്തിനും പുനർ നിർമാണത്തിനും പുറത്തുനിന്നുള്ള ഏജൻസികളിലൂടെ വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിെൻറ വായ്പ പരിധിയിൽനിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും അറിയിച്ചതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.