
സ്വന്തം തട്ടകത്തിൽ പടപ്പുറപ്പാട്; നാടിളക്കി പിണറായി
text_fieldsകണ്ണൂർ: സ്വന്തം തട്ടകത്തിൽ തിരയിളക്കമായി പിണറായിയുടെ പടപ്പുറപ്പാട്. എൽ.ഡി.എഫിെൻറ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ 'പടയോട്ട'ത്തിന് സംസ്ഥാനതല തുടക്കംകുറിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രചാരണം സ്വന്തം മണ്ഡലമായ ധർമടത്ത് ആരംഭിച്ചത്. ഉച്ചക്കുശേഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് എൽ.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. തുടർന്ന് ബാൻഡ് വാദ്യങ്ങളുടെയും അനേകം വാഹനങ്ങളുടെയും അകമ്പടിയോടെ അദ്ദേഹത്തെ ജന്മനാടായ പിണറായിയിലേക്ക് ആനയിച്ചു.
മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. ശൈലജ, സി.പി.എം നേതാക്കളായ പി. ജയരാജന്‍, കെ.പി. സഹദേവന്‍, പി. പുരുഷോത്തമന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തില്‍നിന്ന് കീഴല്ലൂര്‍ വഴി സഞ്ചരിച്ച മുഖ്യമന്ത്രിക്ക് ചെറിയവളപ്പ്, തട്ടാരി, ചാമ്പാട്, വണ്ണാൻറമൊട്ട, ഓടക്കാട്, മൈലുള്ളിമൊട്ട, പൊയനാട്, മമ്പറം, കമ്പനിമെട്ട എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
എല്ലായിടത്തുമുള്ള സ്വീകരണപരിപാടിയിൽ വൻ ജനപങ്കാളിത്തമായിരുന്നു അേദഹത്തെ വരവേറ്റത്. വൈകീട്ട് പിണറായി കൺവെൻഷൻ സെൻറർ പരിസരത്ത് നടന്ന പൊതുയോത്തിൽ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആഞ്ഞടിച്ചു.
ധർമടം മണ്ഡലത്തിൽ പിണറായി വിജയൻ തുടർച്ചയായി രണ്ടാം തവണയാണ് ജനവിധി തേടുന്നത്. മാർച്ച് 10 മുതല്‍ 16വരെ ധർമടം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ഒരുദിവസം ഏഴു പരിപാടികളുണ്ടാകും. മൂന്നു ബുത്തുകള്‍ക്ക് ഒരു പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
