യോഗയെ മതത്തിെൻറ ഭാഗമാക്കി മാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: യോഗയെ മതത്തിെൻറ ഭാഗമാക്കി മാറ്റാൻ ചിലർ ബോധപൂർവം തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന് മുഖ്യമ ന്ത്രി പിണറായി വിജയന്‍. ഇത് മതപരമായ കാര്യമാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. യോഗയുടെ ഭാഗമായുള്ള പരിശീലനം മത പരമായ ചടങ്ങുകളുമായി ബന്ധമുള്ളതല്ല. ജാതിമതഭേദെമന്യേ എല്ലാവരും യോഗ പരിശീലിക്കണമെന്ന് അേദ്ദഹം പറഞ്ഞു. അന്താര ാഷ്ട്ര യോഗാ ദിനാചരണം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
യോഗ സംസ്ഥാനമാ കെ വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും യോഗാ പരിശീലനം നടക്കുന്നു ണ്ട്. സർക്കാറിെൻറ വിവിധ സംവിധാനങ്ങൾക്കുപുറമെ നേരേത്തതന്നെ നാട്ടിലുള്ള യോഗാ കേന്ദ്രങ്ങളും അഭ്യസിപ്പിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം ആവശ്യമാണ്. യോഗ നല്ലൊരു വ്യായാമം കൂടിയാണ്. പണ്ടുകാലത്ത് എല്ലാ കുട്ടികളും നന്നായി ഓടിക്കളിച്ചിരുന്നു. ഇപ്പോൾ ചില തെറ്റിദ്ധാരണയുടെ ഭാഗമായി കുട്ടികൾ എപ്പോഴും പഠിക്കണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു.
കുട്ടികളുടെ കുട്ടിത്തത്തിന് സൗകര്യം ലഭിക്കുന്നില്ലെന്നതാണ് ഇതിെൻറ ഫലം. യോഗ നമ്മുടെ ഭക്ഷണക്രമെത്തയും സ്വാധീനിക്കും. കുഞ്ഞുങ്ങളെ ബോധപൂർവം വഴിതെറ്റിക്കാൻ ശ്രമിക്കുന്നവരുണ്ട്. സ്‌കൂൾപരിസരങ്ങളിൽതന്നെ കുട്ടികളെ ലഹരിയുടെ വലയിലാക്കാൻ ഇവർ ശ്രമിക്കുന്നു. ഇത്തരം ദുഷിച്ച രീതികളെ പ്രതിരോധിക്കാനുള്ള മനസ്സ് യോഗാഭ്യാസത്തിലൂടെ രൂപപ്പെടുത്താനാവുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ‘സമ്പൂർണ യോഗ കേരള’ത്തിെൻറ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ജീവിതശൈലീരോഗങ്ങൾ വർധിച്ചുവരുന്ന കാലത്ത് യോഗാഭ്യാസത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ െഖാബ്രഗഡെ, കൗൺസിലർ എം.വി. ജയലക്ഷ്മി, ആയുഷ് ഡയറക്ടർ കേശവേന്ദ്രകുമാർ എന്നിവർ സംബന്ധിച്ചു. ഉദ്ഘാടനചടങ്ങിനുശേഷം സമൂഹയോഗാ പരിശീലനവും നടന്നു.
രാജ്ഭവനിലെ യോഗാദിനാചരണം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. സമാധാനവും ആരോഗ്യവും നിറഞ്ഞ നാട് കെട്ടിപ്പടുക്കാന്‍ യോഗ വഴിയൊരുക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു. സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളാണ് യോഗാദിനാചരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ചത്. ഇടപ്പഴഞ്ഞി ആർ.ഡി.ആർ ഹാളില്‍ നടന്ന യോഗാദിനാചരണം ബി.ജെ.പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി റാം മാധവ് ഉദ്ഘാടനം ചെയ്തു. ആയുഷ്, ആരോഗ്യവകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധയിടങ്ങളില്‍ യോഗാപരിശീലനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
