എത്ര വലിയ ഉന്നതനായാലും തെറ്റ് ചെയ്താൽ നടപടി -മുഖ്യമന്ത്രി
text_fieldsതൃശൂർ: നിയമത്തിനും നീതിക്കും മുന്നിൽ എല്ലാവരും സമന്മാരാണെന്നും തെറ്റ് ചെയ്താൽ എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതർക്ക് നിയമത്തിന് മുന്നിൽ പ്രത്യേക പരിഗണനയില്ലെന്നും സാമൂഹിക സ്ഥാനമോ പദവിയോ പൊലീസിെൻറ പ്രവർത്തങ്ങൾക്ക് തടസ്സമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിത ബറ്റാലിയൻ രണ്ടാം ബാച്ചിെൻറ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ലോക്കപ്പ് മർദനവും മൂന്നാം മുറയും പൂർണമായും അവസാനിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. മൂന്നാംമുറ െവച്ചുപൊറുപ്പിക്കില്ല. കുറ്റം തെളിയിക്കാനും വ്യക്തിവൈരാഗ്യം തീർക്കാനും മൂന്നാംമുറ സ്വീകരിക്കുന്നവർക്കു കേരള പൊലീസിൽ സ്ഥാനമുണ്ടാകില്ല. അടുത്തിടെ നടന്ന ഇത്തരം സംഭവങ്ങളിൽ അന്വേഷണം നല്ല രീതിയിൽ നടക്കുന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. ലോക്കപ്പിൽ മനുഷ്യവിരുദ്ധമായതൊന്നും അനുവദിക്കില്ല- മുഖ്യമന്ത്രി പറഞ്ഞു. ചിലരുടെ പ്രവൃത്തികൾ മൂലം പൊലീസ് സേനയുടെ ആകെ നേട്ടങ്ങൾ കുറച്ച് കാണുന്ന സ്ഥിതിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാനം വനിതകൾക്ക് വലിയതോതിലുള്ള ആദരവും അംഗീകാരവുമാണ് നൽകുന്നത്. വിവിധ മേഖലകളിൽ തുല്യത ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്നതിലൂടെ സ്ത്രീശാക്തീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളാപൊലീസ് വനിത പ്രാതിനിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചത് ഇതിെൻറ ഭാഗമായാണ്. ഇത്തരം നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
