Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ അന്വേഷണം...

പൊലീസ്​ അന്വേഷണം പോകേണ്ടത്​ തൽപരകക്ഷികളുടെ വഴിയല്ല -മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi Vijayan
cancel

കണ്ണൂർ: അന്വേഷണത്തില്‍ തൽപരകക്ഷികള്‍ നയിക്കുന്ന വഴിയിലൂടെയല്ല ​െപാലീസ്​ സഞ്ചരിക്കേണ്ടതെന്ന്​ മുഖ്യമന്ത്ര ി പിണറായി വിജയൻ. കേരള പൊലീസ്‌ ഓഫിസേഴ്‌സ്‌ അസോസിയേഷൻ 31ാം സംസ്ഥാന സമ്മേളനം മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമീപകാലത്തുണ്ടായ ഒരു വാഹനാപകട കേസില്‍ സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെയാണ്‌ പൊലീസ്‌ പ്രവർത്തിച്ചത്‌. കേരള പൊലീസ്‌ നേടിയെടുത്ത മികവാകെ ഈ ഒരൊറ്റ സംഭവത്തിലൂടെ ഇടിഞ്ഞുപോയി. റോഡപകടക്കേസുകളില്‍ നല്ല നഷ്​ടപരിഹാരം ലഭിക്കുന്ന തരത്തിൽ കേസെടുക്കുന്നതിന്​ ചില ഉദ്യോഗസ്ഥർ ഒരുവിഹിതം ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്​. കണ്ടുപിടിക്കപ്പെട്ടാൽ ഇത്തരക്കാർ സർവിസിൽ ഉണ്ടാകില്ല.

അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതി ഉണ്ടാകരുത്. ഇത് കുറ്റവാളികള്‍ക്ക് പ്രതിരോധം തീർക്കാൻ സഹായകരമാകും. ഉന്നതരെ സംരക്ഷിക്കുന്ന മൃദുഭാവം പൊലീസില്‍ വേണ്ട. ശരി ചെയ്താല്‍ പൊലീസി​​​െൻറ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകും. തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടിയുമുണ്ടാകും. പൊലീസി​​​െൻറ യശസ്സ്​​ തകർക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾപോലും ഉണ്ടാകാൻ പാടില്ല. കുറച്ചുപേര്‍ ചെയ്യുന്ന തെറ്റിന് കേരള പൊലീസ് മുഴുവന്‍ പഴികേള്‍ക്കേണ്ടിവരുകയാണ്​. പൊലീസിനെയും അഴിമതി ബാധിക്കുന്നുവെന്നുവന്നാൽ അത്​ ഗൗരവമാകും.

ചെയ്യുന്ന ജോലിക്ക്​ മാന്യമായ ശമ്പളം ലഭിക്കുന്നുണ്ട്​. അതുകൊണ്ടു ജീവിക്കാൻ കഴിയണം. കിട്ടുന്നതെല്ലാം പോര​േട്ടയെന്ന്​ കരുതരുത്​. നമ്മുടെ കഴിവിനപ്പുറം ജീവിക്കാൻ ശ്രമിക്കു​േമ്പാഴാണ്​ അഴിമതിയിലേക്ക്​ തിരിയേണ്ടി വരുന്നത്​. അഴിമതിയുടെ പേരിൽ പിടിക്കപ്പെട്ടാൽ ഉള്ളതും ഇല്ലാതാകുന്നതാകും അവസ്​ഥ. വീട്ടിൽ കിടന്നുറങ്ങുന്നതിനു പകരം അത്തരക്കാർ ജയിലിലാകും കഴിയേണ്ടിവരുക. പൊലീസില്‍ മൂന്നാംമുറയും ലോക്കപ് മർദനവും നടക്കാന്‍ പാടില്ല. ബുദ്ധിയുപയോഗിച്ചാണ്‌ പൊലീസ്‌ മികവു കാണിക്കേണ്ടതെന്നും മുഖ്യമന്ത്രി ഒാർമിപ്പിച്ചു.

മാന്വൽ പരിഷ്​കരിക്കണമെന്ന്​ പൊലീസ്​ ഓഫിസേഴ്​സ്​ അസോസിയേഷൻ
ക​ണ്ണൂ​ർ: കേ​ര​ള പൊ​ലീ​സ്​ മാ​ന്വ​ൽ പ​രി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന്​ കേ​ര​ള പൊ​ലീ​സ്​ ഒാ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ്​​ത്രീ​സു​ര​ക്ഷാ​സം​ബ​ന്ധ​മാ​യ പു​തി​യ​നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ചോ പോ​ക്​​സോ തു​ട​ങ്ങി​യ ആ​ധു​നി​ക നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചോ സൈ​ബ​ർ​കു​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ചോ ഒ​രു പ​രാ​മ​ർ​ശ​വും നി​ല​വി​ലു​ള്ള പൊ​ലീ​സ്​ മാ​ന്വ​ലി​ൽ ഇ​ല്ല.

തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ മാ​തൃ​ക​യി​ൽ പ​രി​ഷ്​​ക​രി​ക്കു​ക, എ​സ്.​െ​എ ത​സ്​​തി​ക​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള നി​യ​മ​നം നി​ർ​ത്ത​ലാ​ക്കു​ക, പൊ​ലീ​സി​ൽ എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി​സ​മ​യം പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​ക, ജോ​ലി​ഭാ​ര​ത്തി​ന​നു​സ​രി​ച്ച്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ ഗ്രേ​ഡി​ങ്​ സ​​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കി ആ​വ​ശ്യ​മാ​യ അം​ഗ​ബ​ലം അ​നു​വ​ദി​ക്കു​ക, പൊ​ലീ​സ്​ സ​ബ്​ ഡി​വി​ഷ​നു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​ക തു​ട​ങ്ങി 29 ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ പ്ര​േ​മ​യം സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.

സം​സ്ഥാ​ന​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, ഡി.​ജി.​പി ലോ​ക​നാ​ഥ്​ ബെ​ഹ്​​റ, ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി പ്ര​തീ​ഷ്​ കു​മാ​ർ, കേ​ര​ള പൊ​ലീ​സ്​ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​പി.​ഒ.​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​കെ. പ്രി​ഥ്വി​രാ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ബി​ജു സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി. ​ര​മേ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ബി​ജു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ.​എ​സ്. ഒൗ​സേ​പ്പ്​ വ​ര​വു​​ചെ​ല​വ്​ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ആ​ർ. മ​നോ​ജ്​ കു​മാ​ർ പ്ര​മേ​യ​ങ്ങ​ളും പി.​പി. മ​ഹേ​ഷ്​ ഒാ​ഡി​റ്റ്​ റി​േ​പ്പാ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഡി.​കെ. പ്രി​ഥ്വി​രാ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​പി. സു​രേ​ശ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policePinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan speech to kerala police force
Next Story