പട്ടിയും വീടും നോക്കലല്ല പൊലീസിന്‍റെ പണി; കർശന നടപടി സ്വീകരിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊലീസിലെ ദാസ്യവേല വിഷയത്തിൽ അടിയന്തരപ്രേമയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. അതീവഗൗരവമായാണ് പൊലീസിലെ ദാസ്യവേലയെ സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും സംരക്ഷിക്കില്ല. സുരക്ഷക്കായി മാത്രം നിയോഗിച്ചിട്ടുള്ള പൊലീസുകാരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ ദാസ്യവൃത്തിക്കോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ചിലരിൽ അധികാരശ്രേണി വല്ലാതെ ഭരിക്കുന്നതിെൻറ പ്രശ്നമാണ്. ഇക്കാര്യത്തിൽ സമൂഹത്തിന് പൊതുവായ നിലപാടുണ്ട്. കേരളീയ സംസ്കാരമുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരോടൊപ്പം പൊലീസിനെ നിയമിച്ചിട്ടുള്ളത് 1979 ജൂൺ 20ലെ സര്‍ക്കാര്‍ ഉത്തരവിെൻറയും സംസ്ഥാന പൊലീസ്‌മേധാവി പുറപ്പെടുവിച്ച എക്‌സിക്യൂട്ടിവ് ഡയറക്ടീവിെൻറയും അടിസ്ഥാനത്തിലാണ്. വിശിഷ്ടവ്യക്തികളുടെ സുരക്ഷക്കായി പൊലീസിനെ നിയമിക്കുന്നത് സുരക്ഷാ അവലോകനസമിതിയുടെ നിർദേശപ്രകാരമാണ്. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഒരു സിവില്‍ പൊലീസ് ഓഫിസെറയും എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് രണ്ടുപേരെയും ഡി.െഎ.ജി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ടുപേരെയും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കാം.
നിലവില്‍ 335 പൊലീസുകാരെ എസ്.പി മുതല്‍ മുകളിലോട്ടുള്ള ഉന്നത പൊലീസുദ്യോഗസ്ഥരുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ന്യായാധിപന്മാരുടെ സുരക്ഷക്കായി 173 പൊലീസ് ഉദ്യോഗസ്ഥരെയും നിയമോപദേശകരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും സുരക്ഷക്കായി 26 പേരെയും മന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും സുരക്ഷക്കായി 388 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. വിശിഷ്ടവ്യക്തികളെ അവര്‍ നേരിടുന്ന സുരക്ഷാഭീഷണി കണക്കിലെടുത്ത് 191 പേര്‍ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
സ്വതന്ത്ര്യം കവർന്നെടുക്കുന്ന ജമീന്ദാർമാരായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മാറുെന്നന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. േപഴ്സനൽ സെക്യൂരിറ്റി എന്ന ഒാമനപ്പേരിലാണ് വീട്ടുജോലി ചെയ്യിപ്പിക്കുന്നത്. പൊലീസിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയനേതൃത്വത്തിെൻറ പിടിപ്പുകേടാണ് ഇതിന് കാരണം. എ.ഡി.ജി.പിയുെട മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.ഡി.ജി.പിയുടെ മകളുടെ തല്ലും കൊള്ളണം സ്ത്രീപീഡനക്കേസിൽ പ്രതിയുമാകണമെന്നതാണ് അവസ്ഥയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കെ. മുരളീധരൻ പറഞ്ഞു. എ.ഡി.ജി.പിയുടെ മകളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ക്യാമ്പ് ഫോളോവർമാരെ വീടുകളിൽ നിയമിച്ചിട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകിയതിന് വിരുദ്ധമായാണ് പുറത്തുവരുന്ന വിവരങ്ങളെന്നും അേദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
