You are here

പൗരത്വപ്രക്ഷോഭം: കേസെടുത്തിട്ടില്ലെന്ന്​ മുഖ്യമന്ത്രി, കണക്ക്​ നിരത്തി പ്രതിപക്ഷം

12:42 PM
03/02/2020

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ പ​െങ്കടുക്കുന്നവർക്കെതിരെ വ്യാപകമായി കേസെടുക്കുകയാണെന്ന്​ പ്രതിപക്ഷവും നിഷേധിച്ച്​ മുഖ്യമ​ന്ത്രിയും രംഗത്തെത്തിയത്​​ നിയമസഭയിൽ ചൂടേറിയ രംഗങ്ങൾക്കിടയാക്കി. ‘പ്രക്ഷോഭങ്ങളിൽ പ​െങ്കടുത്തവർക്ക്​ നേരെ ജാമ്യമില്ല വകുപ്പ്​ പ്രകാരം കേസെടുക്കുന്നത്​​ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന്​’ ചോദ്യോത്തര വേള അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ മുഖ്യമന്ത്രി എഴുതി വായിച്ചത്​ പ്രതിപക്ഷം തെളിവുകളടക്കം ചോദ്യം ചെയ്​തു. ഇ​േതാടെയാണ്​ വാക്​പോരിലേക്ക്​ വഴിമാറിയത്​. 

കുറച്ച്​ കൂടി സത്യസന്ധമായ മറുപടി പ്രതീക്ഷിച്ചുവെന്ന ആമുഖത്തോടെയാണ്​ കെ.സി. ​േജാസഫ്​ സംഭവങ്ങൾ നിരത്തിയത്​. കോഴിക്കോട്​ ഡി.സി.സി പ്രസിഡൻറ്​ ടി. സിദ്ദീഖ്​ അടക്കം 62 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം കേസെടുത്തു. നാല്​ ദിവസം ജയിലിലും കിടന്നു. ചിതറയിൽ 35 പേർക്കെതിരെയും അങ്കമാലിയിൽ 200 പേർക്കെതിരെയും ഇടുക്കിയിൽ 71 പേർക്കെതിരെയും കേസെടുത്തു. പൊലീസ്​ റിപ്പോർട്ട്​ മാത്രം ആശ്രയിച്ച്​ സത്യം മറച്ചുവെക്കരുതെന്നും കേരളത്തി​​െൻറ ആഭ്യന്തരം അമിത്​ ഷാ​യാണോ അതോ പിണറായി വിജയനാണോ എന്നും ജോസഫ്​ ചോദിച്ചു.  

 നിയമ​വിധേയമായി പ്രക്ഷോഭത്തിൽ പ​െങ്കടുത്തതി​െൻറ പേരിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും സമരങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, പ്ര​േക്ഷാഭങ്ങളുടെ മറവിൽ ആക്രമണം നടന്നാൽ  നോക്കിയിരിക്കാനാവില്ല. പോസ്​റ്റോഫീസ്​ ഉപ​േരാധങ്ങൾക്കിടെ ഉള്ളിൽ കടന്ന് തല്ലിത്തകർത്താൽ സ്വഭാവികമായും കേസെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

‘എസ്​.ഡി.പി.​െഎക്കാരെ പറയു​േമ്പാൾ നിങ്ങൾക്കെന്തിനാണ്​ പൊള്ളുന്നത്​’
അങ്കമാലി മഹല്ല്​ കമ്മിറ്റി റാലിയിൽ 200 പേർക്കെതിരെയാണ്​ കേസെടുത്തതെന്നും ഇത്​ എന്തടിസ്ഥാനത്തിലെന്നും റോജി എം. ജോൺ ചോദിച്ചു. മഹല്ല് കമ്മിറ്റികളുടെ സമരങ്ങൾ സമാധാനപരമായിരുന്ന​ുവെന്ന്​ പ്രതികരിച്ച മുഖ്യമന്ത്രി, പ്ര​േക്ഷാഭങ്ങളിൽ എസ്.ഡി.പി.െഎക്കാർ നുഴഞ്ഞു കയറി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അവർക്കെതിരെയാണ് നടപടിയെടുത്തതെന്നും വ്യക്തമാക്കി. വിഷയം മാറ്റുന്നുവെന്നാരോപിച്ച്​ പ്രതിപക്ഷം ബഹളം വെച്ചതോടെ ‘എസ്​.ഡി.പി.​െഎക്കാരെ പറയു​േമ്പാൾ നിങ്ങൾക്കെന്തിനാണ്​ പൊള്ളുന്നതെന്ന്​’ മുഖ്യമന്ത്രി ചോദിച്ചു. എസ്.ഡി.പി.െഎയെക്കുറിേച്ചാ തീവ്രവാദത്തെക്കുറിച്ചോ സംസാരിക്കാൻ പാടില്ലെന്നാണ്​ പ്രതിപക്ഷം പറയുന്നത്​. എസ്​.ഡി.പി.​െഎയെ സംരക്ഷിക്കേണ്ട കാര്യം പ്രതിപക്ഷത്തിനു​​േണ്ടാ. വഴിവിട്ടുപോയവർ അക്രമങ്ങളിൽ ഏർപ്പെട്ടാൽ നോക്കിയിരി​ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, തങ്ങൾക്ക്​ എസ്​.ഡി.പി.​െഎയെ പിന്തുണക്കേണ്ട കാര്യമില്ലെന്നും എസ്​.ഡി.പി.​െഎ പിന്തുണ വാങ്ങിയത്​ ആരാണെന്ന്​  എല്ലാവർക്കും അറിയാമെന്നായിരുന്നു പ്രതിപക്ഷ നേതാവി​​െൻറ മറുപടി. 

‘പൊലീസ്​ ക്ലിയറൻസ്​: എന്തുകൊണ്ട്​ അറിയി​ച്ചില്ല’
ആലുവ സ്വദേശി ടി.എം. അനസിന്​ പ്രക്ഷോഭത്തിൽ ​പ​െങ്കടുത്തതി​ന്​ പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ നിഷേധിച്ചത്​ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാ കാര്യത്തിലും പ്രതികരിക്കാറുള്ള അൻവർ സാദത്ത്​ എന്തുകൊണ്ട്​ ശ്രദ്ധയിൽപെടുത്തിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു സ്​റ്റേഷനിലും ഇങ്ങനെയൊരു നടപടിയുണ്ടാകാനിടയില്ലെന്ന്​ കൂട്ടിച്ചേർക്കുകയും ചെയ്​തു. എന്നാൽ, ഇത്തരമൊരു സംഭവം ജനപ്രതിനിധി അറിയിച്ചിട്ട്​ വേണം മുഖ്യമന്ത്രി അറിയാനും കേൾക്കാനും ഇടപെടാനുമെന്നത്​ ദൗർഭാഗ്യകരമാണെന്ന്​ വി.ടി. ബൽറാം തിരിച്ചടിച്ചു.   


 

Loading...
COMMENTS