Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബി മസാല ബോണ്ട്...

കിഫ്ബി മസാല ബോണ്ട് വാങ്ങിയത് റിസർവ് ബാങ്ക്​ അനുമതിയോടെ -മുഖ്യമന്ത്രി

text_fields
bookmark_border
കിഫ്ബി മസാല ബോണ്ട് വാങ്ങിയത് റിസർവ് ബാങ്ക്​ അനുമതിയോടെ -മുഖ്യമന്ത്രി
cancel

താനൂർ (മലപ്പുറം): മാധ്യമങ്ങൾ പടച്ചുതള്ളുന്ന കണക്കനുസരിച്ചല്ല കേരളത്തിലെ ജനം വോട്ട്​ നൽകുന്നതെന്നും വാക്കുകൾ വളച്ചൊടിക്കുന്ന മാധ്യമപ്രവർത്തനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

നടക്കി​െല്ലന്ന് പ റഞ്ഞ പല പ്രധാന പദ്ധതികളും കുറഞ്ഞ കാലത്തിനുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പൊന്നാനി ലോക്സഭ മണ്ഡലം ഇടത്​ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറി​​െൻറ പ്രചാരണ ഭാഗമായി താനൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്. റിസർവ് ബാങ്ക്​ അനുമതിയോടെയാണ് നടപടി. കിഫ്ബി വിവാദം സൃഷ്​ടിച്ചത്​ പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ലണ്ടൻ സ്​റ്റോക്ക് എക്സ്ചേഞ്ചും കനേഡിയൻ കമ്പനിയും തമ്മിലാണ് ഇടപാട്. കനേഡിയൻ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സി.ഡി.പി.ക്യു. ചില്ലറ കമ്പനിയല്ല, 21 ലക്ഷം കോടി രൂപ ആസ്തിയുള്ള വലിയ കമ്പനിയാണത്. ലോകത്തി​​െൻറ പല ഭാഗങ്ങളിലും സി.ഡി.പി.ക്യു നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

പ്രളയത്തെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുക കേന്ദ്ര ജലവിഭവ വകുപ്പിനാണ്. അവരുടെ വിദഗ്ധസംഘം പ്രളയം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നതുമാണ്. കടലിലെ വേലിയേറ്റം സർക്കാർ വരുത്തി​െവച്ചതാണെന്ന് പറയാത്തത് ഭാഗ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssangh parivarmalayalam newskerala political newsBJPPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan Sangh Parivar BJP -Kerala News
Next Story