സ്വാമിയെ നശിപ്പിക്കലായിരുന്നു ലക്ഷ്യം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആശ്രമം നശിപ്പിക്കലല്ല, സ്വാമി സന്ദീപാനന്ദഗിരിയെ നശിപ്പിക്കലായിരുന്നു ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മതനിരപേക്ഷ മനസ്സ് സ്വാമിക്കൊപ്പമുണ്ടെന്നും ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ആശ്രമം സന്ദർശിച്ചശേഷം മുഖ്യമന്ത്രി പറഞ്ഞു.
വർഗീയശക്തികളുടെ തനിനിറം തുറന്നുകാണിക്കുന്ന സ്വാമി സംഘ്പരിവാറിെൻറ കണ്ണിലെ കരടായിരുന്നു. അത്തരമൊരാളെ ഉന്മൂലനം ചെയ്യാനാണ് ആക്രമണമെന്ന് സാധാരണക്കാരനുവരെ മനസ്സിലാകും. ആശ്രമത്തിനുനേരെ സംഘ്പരിവാർ നീക്കം നേരത്തെയുമുണ്ടായിരുന്നു. യഥാർഥ സന്ന്യാസിമാരെ ഇത്തരം ശക്തികൾക്ക് ഭീഷണിപ്പെടുത്താൻ കഴിയില്ല. ആശ്രമത്തിെൻറ പ്രൗഢി വീണ്ടെടുക്കേണ്ടതുണ്ടെന്നും മതനിരപേക്ഷശക്തികൾ ആ ദൗത്യം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്ദീപാനന്ദഗിരിയോട് മുഖ്യമന്ത്രി വിശദാംശം ചോദിച്ചറിഞ്ഞു. മന്ത്രി ഡോ. തോമസ് െഎസക്കും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
