Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലെ ഒരു മണ്ഡലത്തിലും ബി.ജെ.പി ജയിക്കില്ലെന്ന് പിണറായി വിജയന്‍

text_fields
bookmark_border
ബോംബ് നിർമിച്ചത് ഗുരുതര നിയമലംഘനമെന്ന് മുഖ്യമന്ത്രി
pinarayi vijayan
cancel

ചേർത്തല: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും ബി.ജെ.പി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിടത്തും രണ്ടാം സ്ഥാനത്തും എത്തില്ല. ഇത് എൽ.ഡി.എഫിന്‍റെ ഉറപ്പാണ്. സംഘ്പരിവാറിന്‍റെ വര്‍ഗീയത കേരളത്തില്‍ വേരൂന്നാന്‍ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി.

സി.എ.എ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റേത് കുറ്റകരമായ മൗനമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പ്രകടന പത്രികയില്‍ ഒരക്ഷരം എതിരായി പറഞ്ഞിട്ടില്ല. ആലോചിച്ചെടുത്ത തീരുമാനമായി വേണം ഇതിനെ കാണാൻ. തീവ്രഹിന്ദുത്വ നിലപാടുകളെ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നില്ലെന്നും പിണറായി ആരോപിച്ചു.

ബോംബ് നിർമിച്ചത് ഗുരുതര നിയമലംഘനമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പ്രതികൾ ബോംബ് നിർമിക്കുമെന്ന് നാലു മാസം മുമ്പ് ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നതിനെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pinarayi Vijayan said BJP will not win in any constituency in Kerala
Next Story