പിണറായിയുടെ വസതിക്ക് മുന്നിൽ സസ്പെൻഷനിലുള്ള സുരക്ഷാ ജീവനക്കാരും
text_fieldsതിരുവനന്തപുരം: എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ‘രക്ഷാപ്രവർത്തനത്തിന്’ സസ്പെൻഷനിലായ ഗൺമാനും. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടപടി നേരിട്ട ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപുമാണ് ബുധനാഴ്ച വസതിക്ക് മുന്നിലെത്തിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അനിൽ കുമാറും സന്ദീപും അടക്കം അഞ്ചുപേരെ കഴിഞ്ഞദിവസമാണ് സസ്പെൻഡ് ചെയ്തത്. റെയ്ഡ് നടക്കുമ്പോൾ പിണറായി വിജയനെയും ഭാര്യയെയും മകളെയും ചെറുമകനെയും മാത്രമാണ് വീടിനുള്ളിൽ നിൽക്കാൻ ഇ.ഡി ഉദ്യോഗസ്ഥർ അനുവദിച്ചത്.
മറ്റുള്ളവരെയും പേഴ്സനൽ സ്റ്റാഫ് അംഗങ്ങളെയും പുറത്താക്കുകയും ചെയ്തു. അതോടെ വീടിന് പുറത്ത് ഇവരെല്ലാം നിലയുറപ്പിച്ചു. പിണറായിയുടെ അംഗരക്ഷകരടക്കമുള്ളവർ പുറത്ത് നിൽക്കുമ്പോൾ ഇക്കൂട്ടത്തിലാണ് നടപടി നേരിട്ട അംഗരക്ഷകരുമുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

