സി.പി.െഎയുടെ കത്ത് മന്ത്രിസഭയിൽ വായിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മന്ത്രിസഭ യോഗത്തിൽ പെങ്കടുക്കില്ലെന്നുകാണിച്ച് സി.പി.െഎ മന്ത്രിമാർ നൽകിയ കത്ത് മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വായിച്ചു. ജി. സുധാകരൻ അടക്കം ചില മന്ത്രിമാർ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞുവെങ്കിലും യോഗത്തിലുണ്ടായിരുന്ന തോമസ് ചാണ്ടി പ്രതികരിച്ചില്ല.
ഒരുമാസമായി സർക്കാറിനെ ബാധിച്ച പ്രശ്നമാണിതെന്നും ഒരു മിനിറ്റുകൊണ്ട് തീർക്കാവുന്നതാണിതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. വേഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റ് പല മന്ത്രിമാരും സുധാകരെൻറ നിലപാടിനോട് യോജിച്ചു. തോമസ് ചാണ്ടി ഒന്നും പറഞ്ഞതുമില്ല. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് ഒരു അജണ്ടയാണ് മന്ത്രിസഭയുടെ പരിഗണനക്കുവന്നത്. ഇത് പരിഗണിച്ചപ്പോൾ തോമസ് ചാണ്ടി അഭിപ്രായം പറയുകയും ചെയ്തു.
