സ്ത്രീത്വത്തിനെതിരായ കടന്നാക്രമണം: കർശന നിയമനടപടി കൈക്കൊള്ളും- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ലെങ്കിൽ തക്കതായ നിയമനിർമാണം ആലോചിക്കും.
സ്ത്രീകളെ ആക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നിലവിൽ ഉയർന്ന പരാതിയിൽ സമഗ്ര അന്വേഷണത്തിനും നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിയമം കൈയിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധിവിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് ഈ നാടിെൻറ വികാരം. ഇരകൾക്ക് നീതിലഭിക്കാനും മനോരോഗം പോലെ സ്ത്രീകൾക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

