Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുനമ്പം ഭൂമി പ്രശ്നം ചിലർ വലിയ തോതിൽ സർക്കാറിനെതിരെ പ്രചരിപ്പിക്കുന്നു -പിണറായി
text_fieldsbookmark_border
File Photo
കൽപറ്റ: മുനമ്പം വഖഫ് ഭൂമി പ്രശ്നം ചിലർ വലിയ തോതിൽ സർക്കാറിനെതിരെ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപറ്റയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി താമസിക്കുന്നവർക്കൊപ്പമാണ് സർക്കാർ. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടും. ഇടപെടേണ്ട കാര്യത്തിൽ സർക്കാർ ഇടപെടും.
സർക്കാറിനെതിരെ ഉപയോഗിക്കുന്നതിന് ആയുസില്ല. സർക്കാർ അതാത് പ്രദേശത്തെ ജനങ്ങളോടും പാവപ്പെട്ടവരോടും ഒപ്പമാണ്. അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
Next Story

