പ്രവാസികളിൽ ക്വാറൻറീൻ ചെലവ് ആർക്കൊക്കെ? ഉത്തരവിറങ്ങുേമ്പാൾ വ്യക്തത വരുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദേശത്തുനിന്നെത്തുന്നവർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയുന്നതിനുള്ള ചെലവ് സ്വയം വഹിക്കണമെന്ന കാര്യത്തിൽ വ്യക്തത വന്നില്ല. എല്ലാവരും ചെലവ് വഹിക്കേണ്ടിവരുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തെതുടർന്ന് പാവപ്പെട്ടവർ ചെലവ് വഹിക്കേണ്ടിവരില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബുധനാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, ഉത്തരവും മാർഗനിർദേശങ്ങളും പുറത്തിറക്കാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയവർ റോഡിൽ കുടുങ്ങിയത് ഇതുമൂലമാണ്.
പാവപ്പെട്ടവരെ എങ്ങനെ കണ്ടുപിടിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. വിസ കാലാവധി അവസാനിച്ച് ടിക്കറ്റ് പോലും മറ്റുള്ളവരുടെ കാരുണ്യത്തിൽ തരപ്പെടുത്തി എത്തുന്നവരാണ് ഭൂരിഭാഗവും. ഇവർക്ക് 500- 10,000 രൂപ വരെ ദിവസവാടകയിൽ ക്വാറൻറീൻ സൗകര്യമൊരുക്കുമെന്നാണ് വിവരം.
ഏഴു ദിവസം ക്വാറൻറീനിൽ ഒരാൾക്ക് ദിവസം 500 രൂപ െവച്ചായാലും 3500 രൂപ അടയ്ക്കേണ്ടിവരും. അതേസമയം, എല്ലാവർക്കും സൗജന്യമായാണ് ഇപ്പോൾ താമസസൗകര്യമെന്നും ഉത്തരവ് ഇറങ്ങുന്നതോടെ ആരൊക്കെ പണമടയ്ക്കണമെന്ന കാര്യത്തിൽ വ്യക്തത വരുമെന്നും മുഖ്യമന്ത്രി വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാവപ്പെട്ടവർ പണം അടയ്ക്കേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പോഴും മടങ്ങിവരുന്നവരിൽ ഭൂരിപക്ഷം പേർക്കും ചെലവ് വഹിക്കാനാകുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
