മത സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടരുത് -പിണറായി
text_fieldsതിരുവനന്തപുരം: ഏതെങ്കിലും ജാതിമത സംഘടനകളുടെ മുണ്ടിെൻറ കോന്തലയിൽ കെട്ടിയവ രല്ല കേരള ജനതയെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതന്ത്രമായി ചിന്തിക്കുന്നവരും അഭിപ്രായമുള്ളവരും അതുപ്രകാരം വേ ാട്ടുചെയ്യുന്നവരുമാണ്. എൻ.എസ്.എസ് സ്വീകരിച്ച തെരഞ്ഞെടുപ്പ് നിലപാടിനെ പരാമർ ശിച്ച്, മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മത സാമുദായിക സംഘടനകൾ രാഷ്ട് രീയത്തിൽ ഇടപെടരുതെന്ന സന്ദേശം ഇൗ തെരഞ്ഞെടുപ്പ് നൽകുന്നു. സമൂഹത്തിെൻറ മതനിരപ േക്ഷതയുടെ കരുത്ത് വെളിവാക്കുന്നതാണിത്. ഏതെങ്കിലും പ്രേത്യക വിഭാഗം, ഞങ്ങൾ വരച്ചി ടത്ത് നിങ്ങൾ നിൽക്കണമെന്നു പറഞ്ഞാൽ അതംഗീകരിക്കാൻ നമ്മുടെ സമൂഹം തയാറല്ല.
കേരളത്തിൽ ജാതി, മത, സങ്കുചിതശക്തികൾക്ക് വേരോട്ടമില്ലെന്നും അവർക്കുമേൽ മതനിരപേക്ഷ രാഷ്ട്രീയം വൻ വിജയം നേടുന്നെന്നും ഫലം വ്യക്തമാക്കുന്നു. വർഗീയതയുടെ വിഷവിത്തുകൾ ഇൗ മണ്ണിൽ വളരില്ല. ഭരണത്തിന് അനുകൂല വിധിയെഴുത്താണുണ്ടായത്. അധികാരത്തിൽ വരുേമ്പാൾ എൽ.ഡി.എഫിന് 91 എം.എൽ.എമാരായിരുന്നത് 93 ആയി. എൽ.ഡി.എഫിെൻറ ജനകീയ അടിത്തറയും പിന്തുണയും വർധിച്ചു.
വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് വിജയം സംസ്ഥാന രാഷ്ട്രീയ ഭാവി എന്തെന്ന ദിശാസൂചകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തായ വട്ടിയൂർക്കാവിലാണ് ആശ്ചര്യപ്പെടുത്തുന്ന കുതിപ്പ് നേടിയത്. ഇതിൽ യുവജന ഇടപെടൽ പ്രേത്യകമായി ശ്രദ്ധിക്കണം. കോന്നിയിൽ 2016ൽ അടൂർ പ്രകാശ് 20,478 വോട്ടിന് വിജയിച്ചിടത്താണ് െജനീഷ് കുമാർ 9953 വോട്ടിന് വിജയിച്ചത്.
ബി.ജെ.പിയെയും വർഗീയ അജണ്ടയെയും ജനങ്ങൾ തള്ളി. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചില കൃത്രിമ പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. താൽക്കാലികമായ ഒന്നാണ് അതെന്നും കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നുമുള്ള എൽ.ഡി.എഫ് പ്രഖ്യാപനം അക്ഷരംപ്രതി സംഭവിച്ചു.
എറണാകുളത്ത് 3673 വോട്ടുകൾക്കാണ് യു.ഡി.എഫ് ജയം. ഇവിടെ 2500ലധികം വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അപരൻ നേടി. ദയനീയ സ്ഥിതിയാണ് എറണാകുളത്ത് യു.ഡി.എഫിന്. യു.ഡി.എഫ് അപ്രസക്തമാകുന്നെന്നതാണ് ഫലം കാണിക്കുന്നത്.
അരൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി തോറ്റ സാഹചര്യം പരിശോധിക്കും. അരൂരിൽ വെള്ളാപ്പള്ളിയും യു.ഡി.എഫ് സ്ഥാനാർഥിയും തമ്മിൽ പ്രശ്നമുണ്ടോ എന്നറിയില്ല. അല്ലാത്ത രീതിയിലുള്ള പരസ്യപ്രഖ്യാപനം വെള്ളാപ്പള്ളി നടത്തിയതായി തോന്നുന്നില്ലെന്നും പിണറായി പറഞ്ഞു.
ദേശീയതലത്തിൽ ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പി കടുത്ത ജനരോഷത്തിനിരയാകുന്നെന്ന് വ്യക്തമാകുന്നതാണ് ഹരിയാനയിലെ ഫലമെന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_7279666_1576326528.jpg)