Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിൽ ബുർവിക്ക് ശക്തി കുറയും; വലിയ പ്രളയ സാഹചര്യം പ്രതീക്ഷിക്കുന്നില്ല- മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ബുർവി ചുഴലിക്കാറ്റിെൻറ വേഗത കുറവായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 കി.മീറ്ററിൽ താഴെയായിരിക്കും സംസ്ഥാനത്തെ കാറ്റിെൻറ വേഗം. കൊല്ലം-തിരുവനന്തപുരം അതിർത്തിയിലൂടേയായിരിക്കും കാറ്റ് കേരളത്തിൽ പ്രവേശിക്കുക.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 50 മുതൽ 55 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റുണ്ടാകും. അതി തീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകും. എങ്കിലും വലിയ പ്രളയ സാഹചര്യം പ്രതീക്ഷിക്കുന്നില്ല. നാളെ തന്നെ കാറ്റ് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിൽ ശക്തമായ മഴയുണ്ടാകാനും സാധ്യതയുണ്ട്.
Next Story

