Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവോത്ഥാന സംഘടനകളുടെ...

നവോത്ഥാന സംഘടനകളുടെ നിലപാട് ഇരട്ടത്താപ്പ്; എൻ.എസ്.എസിനും വി.എസിനും എതിരെ മുഖ്യമന്ത്രി

text_fields
bookmark_border
നവോത്ഥാന സംഘടനകളുടെ നിലപാട് ഇരട്ടത്താപ്പ്; എൻ.എസ്.എസിനും വി.എസിനും എതിരെ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: വർഗീയതക്കെതിരായ മുന്നേറ്റത്തിൽ അണിചേരാത്ത നവോത്ഥാന സംഘടനകളുടെ നിലപാട് ഇരട്ടത്താപ്പാണെന് ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടി​​​​​​​​​െൻറ മതനിരപേക്ഷത തകർക്കാനുള്ള ആർ.എസ്​.എസ്​ ശ്രമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ പ​െങ്കടുത്തതും വനിതാ മതിലിൽ പ​െങ്കടുത്താൽ നടപടി സ്വീകരിക്കുമെന്ന്​ പ്രഖ്യ ാപിച്ചതും ​നവോത്ഥാന പാരമ്പര്യമുള്ള സംഘടനകൾക്ക്​ ചേരുന്നത​ാണോ എന്ന്​ അവർ ചിന്തിക്കണം. വർഗീയതക്കെതിരെ നവോ ത്ഥാന മുന്നേറ്റത്തിൽ അണിചേരുന്നതിനും സമദൂരമുണ്ടോ എന്നും ചിന്തിക്കേണ്ടതുണ്ട്​. പലർക്കും ഇക്കാര്യത്തിൽ ഇരട ്ടത്താപ്പാണെന്നും എൻ.എസ്​.എസിനെ പരോക്ഷമായി വിമർശിച്ച്​ പിണറായി വ്യക്​തമാക്കി.

വനിതാ മതിൽ വിഷയത്തിൽ വി.എസിന്‍റെ പ്രസ്താവനക്കെതിരായ നിലപാട് പിണറായി ഇന്നും ആവർത്തിച്ചു. സ്​ത്രീകളുടെ പ്രശ്​നങ്ങൾ പരിഹരിക്കുന്നത്​ വർഗ സമരത്തി​​​​​​​​​െൻറ ഭാഗമായാണ്​ സി.പി.എം കാണുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. കേരള നവോത്ഥാന പാരമ്പര്യം സംരക്ഷിക്കുന്നതിന്​ വനിതാ മതിൽ അനിവാര്യമാണെന്ന്​ കണ്ടാണ്​ അതിനെ പിന്തുണക്കാൻ ഇടതു വനിതാ സംഘടന തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആചാരങ്ങൾ മാറ്റുന്നതിനാലാണ്​ ഇൗ നിലപാട്​ എന്ന്​ പറയുന്നു. കേരളത്തിൽ എന്തെല്ലാം ആചാരങ്ങൾ ഉണ്ടായിരുന്നു. അത്തരം ആചാരങ്ങൾക്കെതി​െര നടന്ന പ്രക്ഷോഭങ്ങൾ മറക്കാൻ പാടില്ല. ശബരിമലയിലെ ആചാരങ്ങൾ ​തന്നെ പലതും മാറി. ആദ്യകാലങ്ങളിൽ മണ്ഡല-മകര വിളക്ക്​ സമയത്ത്​ മാത്രമേ നട തുറന്നിരുന്നുള്ളു. പിന്നീട്​ എല്ലാ മലയാളമാസവും ആദ്യം അഞ്ചു ദിവസവും ഒാണസമയത്തും നടതുറക്കാൻ തീരുമാനമായി. അതൊക്കെ സൗകര്യങ്ങൾക്ക്​ ​േവണ്ടി മാറ്റിയതാണ്​.

പതിനെട്ടാംപടിയിലായിരുന്നു പണ്ട്​ തേങ്ങയുടക്കുന്ന സ​മ്പ്രദായം. പിന്നീട്​​ ഇത്​ പ്രത്യേക സ്​ഥത്തേക്ക്​ മാറ്റി. ഇരുമുടിക്കെട്ട്​ മുമ്പ്​ വീടുകളിലോ ക്ഷേത്രങ്ങളിലോ വച്ചായിരുന്നു തയാറാക്കിയിരുന്നത്​. ഇപ്പോൾ പമ്പയിൽ ദേവസ്വം ബോർഡി​​​​​​​​​െൻറ ഇരുമുടിക്കെട്ട്​ കിട്ടും. കറുപ്പും നീലയുമായിരുന്നു ആദ്യകാലങ്ങളിൽ അയ്യപ്പ ഭക്​തരുടെ വസ്​ത്രത്തി​​​​​​​​​െൻറ നിറം. ഇപ്പോൾ കാവിയും ധരിച്ച്​ വരുന്നുണ്ട്​. ക്ഷേത്രത്തിൽ നേരത്തെ ശയനപ്രദക്ഷിണവും 41 ദിവസത്തെ വ്രതാനുഷ്​ഠാനവും മുമ്പ്​ ഉണ്ടായിരുന്നു. അതിലൊക്കെ മാറ്റം വന്നു. കൊടിമരം സ്​ഥാപിച്ചു. സ്വർണം പൂശി. അപ്പോ​ഴൊന്നും ഇല്ലാത്ത എതിർപ്പാണ്​ ഇപ്പോൾ ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

മഹാരാഷ്​ട്രയിലെ ശനി ഷിങ്​നാപൂർക്ഷേത്രത്തിൽ 400 വർഷം മുമ്പുള്ള ആചാരമാണ്​ മാറ്റിയത്​. അവിടെ എതിർത്തവരെ പൊലീസ്​ ഭീകരമായി മർദിച്ചാണ്​ സ്​ത്രീകളെ കയറ്റിയത്​. കർണാടകയിൽ എച്ചിൽ ഇലയിൽ ഉരുളുന്ന ആചാരമുണ്ടായിരുന്നു അതും മാറ്റി. കോൺഗ്രസ്​ -ബി.ജെ.പി പാർട്ടികൾ തന്നെയാണ്​ അവിടെ ഭരണത്തിൽ ഉണ്ടായിരുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ശബരിമലയിൽ സ്​ത്രീകൾ പോകണോ വേണ്ടയോ എന്നുള്ളത്​ അല്ല വനിതാ മതിലിനു പിന്നിലുള്ള പ്രചോദനം. സ്​ത്രീ ശാക്​തീകരണം എന്ന പേരിൽ തന്നെയാണ്​ വനിതാ മതിൽ എന്ന ആശയം രൂപം​െകാണ്ടത്​​. ശബരിമലയിൽ പുരുഷന്​ തുല്യമായ ആരാധനാ സ്വാതന്ത്രമില്ല. അത്​ പൗരാവകാശ നിഷേധമാണ്​. അതിനെതിരെയാണ്​ വനിതാ മതിൽ കെട്ടുന്നത്​. വിശാല ക്യാൻവാസിൽ ചിത്രം കാണണം.

പൊലീസ്​ ശബരിമലയിൽ പ്രതിഷേധിച്ചവരെ ആക്രമിച്ചില്ല. നല്ല സംയമനത്തോടെയാണ്​ പ്രവർത്തിച്ചത്​. ഭക്​തരുടെ മറവിൽ എത്തിയ ക്രിമിനലുകൾ പൊലീസിനെതിരെ ആക്രമണം നടത്തിയെങ്കിലും പൊലീസ്​ സംയമനം പാലിച്ചു. അവിടെ എത്തിയ വനിത​കളെ മുന്നോട്ടു കൊണ്ടുപോകാൻ തന്നെയാണ്​ പൊലീസ്​ ശ്രമിച്ചത്​. എന്നാൽ ഒരു ഘട്ടം കഴ​ിഞ്ഞപ്പോൾ ഭക്​തകൾ തന്നെയാണ്​ ഇനി മുന്നോട്ട്​ പോകുന്നില്ലെന്ന്​ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു​.

സ്​ത്രീകൾ പോകണോ വേണ്ടയോ എന്നത്​ അവർ തന്നെയാണ്​ തീരുമാനിക്കേണ്ടത്​. സു​പ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാറിന്​ ബാധ്യതയുണ്ട്​. ഒരു മന്ത്രിക്കും സ്​ത്രീകൾ ശബരിമലയിലേക്ക്​ വരരുത്​ എന്ന്​ പറയാൻ സാധിക്കില്ല. ഇക്കാര്യത്തിൽ സർക്കാറിന്​ വ്യക്​തമായ നിലപാടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി​.

വനിതാമതിലിൽ പ​െങ്കടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്​. സർക്കാർ ജീവനക്കാർക്കും കുടുംബശ്രീ അംഗങ്ങൾക്കും പ​െങ്കടുക്കാൻ അവകാശമുണ്ട്​. പ​െങ്കടുത്തതുകൊണ്ട്​ അവർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entryMALAYALM NEWSwomen wall
News Summary - Pinarayi Vijayan At Press Conference On Women Wall - Kerala News
Next Story