Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം: നഷ്​ടം...

പ്രളയം: നഷ്​ടം കണക്കാക്കിയതിനെക്കാൾ വളരെ കൂടുതൽ -മുഖ്യമന്ത്രി

text_fields
bookmark_border
പ്രളയം: നഷ്​ടം കണക്കാക്കിയതിനെക്കാൾ വളരെ കൂടുതൽ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പ്രളയക്കെടുതിമൂലമുള്ള നഷ്​ടം പ്രാഥമികമായി കണക്കാക്കിയതിനെക്കാൾ വളരെ കൂടുതലായിരിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയമാലിന്യം പുഴയിലേക്കും ജലസ്രോതസ്സുകളിലേക്കും ബോധപൂർവം തള്ളിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ​സാധ്യതകൾ മുൻനിർത്തി പരിസ്​ഥിതി പ്രശ്​നങ്ങൾ ഗൗരവമായി പരിഗണിച്ചേ ​പുനർനിർമാണ പ്രവർത്തനങ്ങൾ ആവിഷ്​കരിക്കൂവെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ദുരന്തങ്ങൾ എളുപ്പം ബാധിക്കുന്ന സ്​ഥലങ്ങളിൽ പുനരധിവാസം വേ​േണായെന്ന്​ സർക്കാർ ആലോചിക്കുന്നുണ്ട്​.  

*പതിനായിരം രൂപ സഹായധനം നല്‍കാനുള്ള തീരുമാനം ബാങ്കുകള്‍ അവധി കഴിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച ദിവസം മുതല്‍ കാലതാമസം വരാതെ ലഭ്യമാക്കും.
*വാഹനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും മറ്റും ഇന്‍ഷുറന്‍സ് തുക വേഗം ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിതലത്തില്‍ യോഗം വിളിക്കും.

*ക്യാമ്പുകളിലുണ്ടായിരുന്ന 12 ലക്ഷത്തിലേ​െറപേർ ഇതിനകം വീടുകളിലേക്ക്​ മടങ്ങി. ആഗസ്​റ്റ്​​ 21നാണ്​ കൂടുതൽ ആളുകൾ ക്യാമ്പിലെത്തിയത്​. 3,91,494 കുടുംബങ്ങളിലെ 14,50,707 പേർ. എന്നാൽ, ചൊവ്വാഴ്​ചത്തെ കണക്ക്​ പ്രകാരം 53,703 കുടുംബങ്ങളിലെ 1,97,518 പേർ മാത്രമാണ്​​ ക്യാമ്പുകളിലുള്ളത്​. ബാക്കിയുള്ളവർ മടങ്ങി. സർക്കാർ സംവിധാനവും സന്നദ്ധപ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതുകൊണ്ടാണ്​​ ​ഇത്​ സാധ്യമായത്​. 

*സമൂഹത്തി​​​െൻറ വിവിധ കോണുകളിൽനിന്നുള്ള നിർദേശങ്ങൾ പരിഗണിച്ചാകും പുനർനിർമാണ ​രൂപരേഖ തയാറാക്കുക. മാധ്യമങ്ങൾ ഇൗ വിഷയത്തിൽ നടത്തുന്ന ചർച്ച അഭിനന്ദനാർഹമാണ്​. പുനർനിർമാണത്തിന്​ ആവശ്യമായ അസംസ്​കൃത വസ്​തുക്കൾ വേണം. പ്രളയത്തിൽപെട്ട ജനങ്ങൾക്ക്​ ജീവനോപാധി ഉറപ്പാക്കണം. അവരെ തിരിച്ചുകൊണ്ടുവന്നാലേ ജനജീവിതം സാധാരണനിലയിലാകൂ. റോഡുകളും പാലങ്ങളും തകർന്നു. ഉൾനാടുകളിലെ സ്​ഥിതി പരിതാപകരമാണ്​. എല്ലാം സൂക്ഷ്​മമായി പരിശോധിച്ചുവരികയാണ്​. പ്രളയത്തിൽ ആശ്വാസമേകി സജീവമായി ഉണ്ടായിരുന്ന എം.എൽ.എമാരുടെ അഭിപ്രായംകൂടി കേൾക്കാനാണ്​ നിയമസഭ സമ്മേളനം വിളിച്ചത്​. അതുകൂടി പരിഗണിച്ച്​ പുനർനിർമാണത്തി​​​െൻറ രൂപരേഖ തയാറാക്കും.

*വീടുകളും കെട്ടിടങ്ങളും വൃത്തിയാക്കിയതിൽ യുവജനങ്ങൾ നല്ല പങ്കുവഹിച്ചു. കൂടുതൽ ആളുകളുടെ സേവനം ഇനിയും ആവശ്യമുണ്ട്​. കൂടുതൽ യുവാക്കൾ ഇൗ പ്രവർത്തനത്തി​​​െൻറ ഭാഗമാകണം.

*പ്രളയത്തിൽ തകർന്ന കേരളമെന്നല്ല, അതിനെ അതിജീവിച്ച്​ കുതിച്ച കേര​ളമെന്നാവണം​ ചരിത്രത്തിൽ അറിയപ്പെടേണ്ടത്​. അതിന്​ എല്ലാ വിഭാഗത്തി​​​െൻറയും ​െഎക്യം വേണം. ​െഎക്യത്തോടെ അതിജീവിക്കുക എന്നതിനാണ്​ സർക്കാർ പ്രാധാന്യം നൽകുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodheavy rainmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi vijayan press conference-Kerala news
Next Story