പൊലീസിലെ ഒറ്റപ്പെട്ട സംഭവങ്ങൾ വേദനിപ്പിച്ചു -മുഖ്യമന്ത്രി
text_fieldsതൃശൂർ: പൊലീസ് സേനയിൽ തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ േനയിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കരുത്. ഒറ്റപ്പെട്ട വ്യക്തികൾ ചെയ്യുന്ന തെറ്റുകൾ സേനക്ക് കളങ്കമുണ ്ടാക്കുന്നുവെന്നും പിണറായി പറഞ്ഞു. തൃശൂരിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മാർഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. തെറ്റുകാരെ സംരക്ഷിക്കില്ല. സേനയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് ശേഷം ഇതാദ്യമായാണ് പൊലീസിനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.
നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ രാജ്കുമാർ മരിച്ചതോടെയാണ് പൊലീസിനെതിരായ വിമർശനങ്ങൾ വീണ്ടും ശക്തമായത്. പൊലീസിനുണ്ടാവുന്ന തുടർച്ചയായ വീഴ്ചക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
