ചുവപ്പ് കണ്ടാല്‍ ചിലർ കാളയെപ്പോലെ –മുഖ്യമന്ത്രി
text_fieldsവടകര: ചുവപ്പുനിറം കണ്ടാല്‍ ചിലര്‍ കാളയെപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ ഉപയോഗിച്ച നീലയും ചുവപ്പും നിറങ്ങളും രക്തസാക്ഷി സ്മരണ പുതുക്കലും വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. ഇരിങ്ങല്‍ സര്‍ഗാലയില്‍ നടക്കുന്ന അസോസിയേഷന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദം ഉണ്ടാക്കുന്നവര്‍ക്ക് വസ്തുത അന്വേഷിക്കാന്‍ താല്പര്യമില്ല. പൊലീസുകാര്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ എന്തു വേഷം ധരിക്കണമെന്ന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. പക്ഷേ, മാന്യമായ വസ്ത്രം ധരിക്കണം.
രക്തസാക്ഷി അനുസ്മരണം സംഘടനയുടെ തുടക്കം മുതല്‍ ഉണ്ടായിരുന്നതാണ്. രക്തസാക്ഷി പ്രമേയം, അനുസ്മരണം എന്നിവ ആദ്യ സമ്മേളനത്തില്‍ തന്നെ ഉണ്ടായിരുന്നു. ആട് എന്ത് അങ്ങാടി അറിഞ്ഞു എന്ന പോലെയാണ് ഈ വിവാദം ഉയര്‍ത്തിയവര്‍. കൊടിയുടെ നിറവും ചിഹ്നവും മാറ്റാന്‍ ആര്‍ക്കും അവകാശമില്ല. വിവാദങ്ങള്‍ ഉണ്ടാക്കുന്നവരാണ് പക്ഷപാതികൾ. മുന്‍ സര്‍ക്കാറിെൻറ കാലത്ത് അസോസിയേഷന് ചെയ്ത തെറ്റായ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിച്ചവരാണിവര്. അച്ചടക്കം പാലിക്കേണ്ട സേന അന്ന് മേലുദ്യോഗസ്ഥനെ ഓഫിസില്‍ കയറി ൈകയേറ്റം ചെയ്തിരുന്നു. അന്നത്തെ തെറ്റായ പ്രവർത്തനങ്ങളെ കുറിച്ച് ഇപ്പോൾ അന്വേഷണം നടക്കുകയാണ്.
പൊലീസ് രംഗത്ത് പ്രഫഷനല്‍ സംവിധാനം ഉണ്ടാകണം. ഇതിെൻറ ഭാഗമായി പരാതികളും മറുപടിയും ഓണ്‍ലൈനായി നല്കി പരാതിക്കാരെ സ്റ്റേഷനില്‍ എത്തിക്കാതെ നടപടി സ്വീകരിക്കാനുള്ള സൗകര്യം പൂര്‍ത്തിയായി വരുകയാണ്. കുറ്റ കൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എത്ര ഉന്നതനായാലും നടപടിയുമായി പൊലീസ് മുന്നോട്ട് പോകും. കുറ്റ കൃത്യങ്ങളിലും സ്ത്രീസുരക്ഷയിലും രാജ്യത്തിനു തന്നെ മാതൃകയാണ് കേരളം. ഇതിനിടയിലും തെറ്റായ കാര്യം ഉണ്ടാകാതിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കണം. നിയമവിരുദ്ധമായതൊന്നും ചെയ്യാന്‍ പൊലീസിന് അവകാശമില്ല. ഒറ്റപ്പെട്ട രീതിയില്‍ ആരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ നടപടി സ്വീകരിക്കാന്‍ സ്ഥാനമോ പദവിയോ പ്രശ്നമല്ലെന്നും അനുഭവത്തിലൂടെ ഇക്കാര്യം വ്യക്തമായിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷന് സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. ദാസന് എം.എല്‍.എ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ട്രെയിനിങ് എ.ഡി.ജി.പി ബി. സന്ധ്യ, ഡി.ഐ.ജി. ഷഫീന് അഹമ്മദ്, ജില്ല പൊലീസ് മേധാവി എസ്. കാളിരാജ്, അസോസിയേഷന് ജന. സെക്രട്ടറി പി.ജി. അനില്‍ കുമാര്‍, എ.പി. രതീഷ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് റൂറല്‍ പൊലീസ് വനിത വിഭാഗം അവതരിപ്പിക്കുന്ന ‘അനന്തരം ആനി’ എന്ന നാടകത്തിെൻറ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.
‘പൊലീസുകാര്‍ രക്തസാക്ഷികളെ അനുസ്മരിക്കുന്നതില്‍ തെറ്റില്ല’
വടകര: പൊലീസുകാര്‍ രക്തസാക്ഷികളെ അനുസ്മരിക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി കെ.കെ. ശൈലജ. വടകരയില്‍ കേരള പൊലീസ് അസോ. സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നാടിനുവേണ്ടി രക്തസാക്ഷികളായവരെ ഓര്‍ക്കുന്നത് തെറ്റാണെന്ന് തോന്നുന്നില്ല. ഗാന്ധിജി നമ്മുടെ രക്തസാക്ഷിയാണ്. ഗാന്ധിജിയെ ഓര്‍ക്കുന്നത് തെറ്റല്ല. എന്നാൽ, പൊലീസ് കക്ഷിരാഷ്ട്രീയത്തിന് കീഴടങ്ങേണ്ടതില്ല. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാർ തുടങ്ങിയവരുൾപ്പെടെ എല്ലാവര്ക്കും ഉള്ളതുപോലെ പൊലീസുകാരനും രാഷ്ട്രീയം വേണം. ഇതിനർഥം പൊലീസിനെ രാഷ്ട്രീയവത്കരിക്കണമെന്നല്ല. നാടിെൻറ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ പൊലീസുകാരനും കഴിയണം. നാടിനുവേണ്ടി ജീവന് വെടിഞ്ഞവരെ ഓര്‍ത്തുകൊണ്ടേ മുന്നോട്ടുപോകാനാവൂവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
