Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ബി.ഐ അന്വേഷണം...

സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി മടിക്കുന്നു -കെ. സുരേന്ദ്രൻ

text_fields
bookmark_border
സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി മടിക്കുന്നു -കെ. സുരേന്ദ്രൻ
cancel

കോഴിക്കോട്​: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്​ അയച്ച കത്ത് ആത്​മാർഥതയില്ലാത്തതാണ്​. ​ അദ്ദേഹത്തിന്​​ ആത്​മാർഥതയുണ്ടെങ്കിൽ മന്ത്രിസഭ ചേർന്ന്​ ഔപചാരികമായി സി.ബി.ഐ അന്വേഷണം ആവ​ശ്യപ്പെടാൻ കത്ത്​ നൽകുകയായിരുന്നു വേണ്ടത്​​. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി മടിക്കുകയാണ്​.

കേന്ദ്ര ഏജൻസികൾക്ക്​ ആവശ്യമായ എല്ലാ സഹായവും ചെയ്​ത്​ നൽകാമെന്നാണ്​ മുഖ്യമന്ത്രി പറഞ്ഞത്​. എന്നാൽ, ചോദിച്ച സഹായം കേരള പൊലീസ്​ നൽകിയിട്ടില്ലെന്ന്​ കെ. സുരേന്ദ്രൻ ആരോപിച്ചു. സു​പ്രധാന സി.സി.ടി.വി ദൃശ്യങ്ങൾ  ആവശ്യപ്പെട്ടിട്ടും ഇതുവരെ നൽകിയിട്ടില്ല. കേരള പൊലീസ്​ ഒരു സഹായവും കസ്​റ്റംസിന്​ നൽകുന്നില്ല. 

സ്വന്തം ഓഫിസിൽ ജോലി ചെയ്​ത ആൾ മുങ്ങിയിട്ടും അവർ എവിടെയുണ്ടെന്ന്​ അന്വേഷിക്കാൻ തയാറാകാത്തത്​ എന്തുകൊണ്ടാണ്​? അവരെ കണ്ടെത്താൻ​ പ്രത്യേകത അനുമതിയുടെയും ഉത്തരവിൻെറ ആവശ്യമില്ലല്ലോ. 

പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് കേസുമായി​ ബന്ധമുണ്ടെന്ന്​ അറിഞ്ഞ ഉടനെ അദ്ദേഹത്തെ മാറ്റി അവധിക്ക്​ പറഞ്ഞുവിട്ടിരിക്കുകയാണ്​. അദ്ദേഹത്തെ സസ്​പെൻഡ്​ ചെയ്യാനോ മറ്റു നടപടി സ്വീകരിക്കാനോ തയാറായിട്ടില്ല. ശിവശങ്കർ നടത്തിയ വിദേശയാത്രകൾ എറെ ദുരൂഹമാണ്​. ഗൾഫിലെ വ്യാപാരികളുടെ ഇടനിലക്കാരിയായിരുന്നു​ സ്വപ്​നയെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വർണത്തട്ടിപ്പുകാർ സർക്കാറിൻെറ സഹായം ഉപയോഗപ്പെടുത്തുകയായിരുന്നു. സർക്കാർ വാഹനങ്ങളും ചിഹ്​നങ്ങളുമെല്ലാം അവർ ഉപയോഗിച്ചു. സ്വപ്​ന സുരേഷിനെ നേരത്തെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്​. ഈ കേസിൻെറ കുന്തമുന തറക്കുന്നത്​ പിണറായിവിജയനിലേക്കും ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണ്​. സി.ബി.ഐ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഉൾപ്പെടുത്തണമെന്നും കെ. സു​രേന്ദ്രൻ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - pinarayi vijayan is not ready give cbi investigation
Next Story