Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നിങ്ങൾക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ട’; സോളാർ കേസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel
camera_alt

File Photo

ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞു മാറുന്ന ശൈലി മുഖ്യമന്ത്രി പിണറായി വിജയൻ തുടരുന്നു. സോളാർ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയ സി.ബി.ഐ നടപടിയിലാണ് ഇന്ന് മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത്.

'നിങ്ങൾക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ടെന്നും തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയുമെന്നും' പിണറായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന വിവാദം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടും മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചില്ല.

കഴിഞ്ഞ ദിവസം ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് വിവാദത്തിൽ പ്രതികരിക്കാതെ പിണറായി വിജയൻ ഒഴിഞ്ഞുമാറിയിരുന്നു. ജയരാജനെതിരായ വിവാദം സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ പിണറായിയോട് മാധ്യമപ്രവർത്തകർ വിഷയത്തിൽ പ്രതികരണം ആരാഞ്ഞത്.

ജയരാജൻ വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിനാണ് 'ഡൽഹിയിൽ തണുപ്പ് എങ്ങനെയുണ്ട്' എന്ന് നേർത്ത ചിരിയോടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളുടെ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തരോട് വ്യക്തമാക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pinarayi Vijayan not react to Media Comments
Next Story