ഇഷ്ടപ്പെട്ട സിനിമ ഏതാണ്? കണ്ടും മിണ്ടിയും ഇരുവർ; പിണറായി വിജയൻ-മോഹൻ ലാൽ അഭിമുഖത്തിന്‍റെ ടീസർ പുറത്ത്
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ മോഹൻ ലാൽ നടത്തിയ അഭിമുഖത്തിന്‍റെ ട്രെയിലർ പുറത്തു വന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രണ്ട് ദിവസമെടുത്ത് അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. അഭിമുഖത്തിനു പിന്നിൽ സംവിധായകൻ ടി.കെ രാജീവ് അടക്കമുള്ള പ്രമുഖരാണുള്ളത്.
കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്‍റെ ടീസർ വൈകീട്ട് ആറുമണിയോടെയാണ് ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പുറത്തു വിട്ടിരിക്കുന്നത്. മുമ്പ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്. പി.ആർ.ഡിയാണ് അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നത്. പിണറായി വിജയന്‍റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും സിനിമയിലെ ഇഷ്ടങ്ങളെ കുറിച്ചും കൗതുകപരവും ലളിതവുമായ രീതിയിലാണ് കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖം ആരംഭിക്കുന്നത്.
സർക്കാറിന്‍റെ പി.ആർ വർക്കുകകൾക്കെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സമയത്താണ് അഭിമുഖം എത്തുന്നത്. എന്‍റെ ഏതെങ്കിലും സിനിമയിലെ ഡയലോഗ് ഓർമയുണ്ടോ, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ ഏതാണ്, തുടങ്ങിയ ചോദ്യങ്ങളാണ് ട്രെയിലറിന്‍റെ ആദ്യ ഭാഗത്ത് മോഹൻലാൽ ചോദിക്കുന്നത്. ട്രെയിലർ ഇതിനകം തന്നെ ജനങ്ങളിൽ വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും അഭിമുഖത്തിൽ ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

