Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈക്കം സത്യഗ്രഹ...

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് ഇന്ന്​ തുടക്കം; പി​ണ​റാ​യിയും സ്റ്റാ​ലി​നും ചേ​ർ​ന്ന് ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് ഇന്ന്​ തുടക്കം;  പി​ണ​റാ​യിയും സ്റ്റാ​ലി​നും ചേ​ർ​ന്ന് ഉദ്ഘാടനം ചെയ്യും
cancel

വൈ​ക്കം: സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​വേ​ണ്ടി സം​സ്‌​കാ​രി​ക വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 603 ദി​വ​സം നീ​ളു​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.30ന് ​വൈ​ക്കം ബീ​ച്ചി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും ചേ​ർ​ന്നു നി​ർ​വ​ഹി​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു.

വൈ​കീ​ട്ട് മൂ​ന്നി​ന് വ​ലി​യ​ക​വ​ല​യി​ലെ വൈ​ക്കം ത​ന്തൈ പെ​രി​യാ​ർ സ്മാ​ര​ക​ത്തി​ലെ​ത്തി മ​ഹാ​ത്മാ​ഗാ​ന്ധി, പെ​രി​യാ​ർ, ടി.​കെ. മാ​ധ​വ​ൻ, മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​രു​ടെ സ്മൃ​തി​മ​ണ്ഡ​പ​ങ്ങ​ളി​ലും കു​ഞ്ഞാ​പ്പി, ബാ​ഹു​ലേ​യ​ൻ, ഗോ​വി​ന്ദ​പ്പ​ണി​ക്ക​ർ, ആ​മ​ചാ​ടി തേ​വ​ൻ, രാ​മ​ൻ ഇ​ള​യ​ത് തു​ട​ങ്ങി​യ സ​ത്യ​ഗ്ര​ഹി​ക​ളു​ടെ​യും ന​വോ​ത്ഥാ​ന നാ​യ​ക​രു​ടെ​യും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്മൃ​തി​മ​ണ്ഡ​പ​ങ്ങ​ളി​ൽ ഇ​രു മു​ഖ്യ​മ​ന്ത്രി​മാ​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.

പു​ഷ്പാ​ർ​ച്ച​ന​ക്ക്​ ശേ​ഷ​മാ​ണ് ബീ​ച്ചി​ൽ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ആ​രം​ഭി​ക്കു​ക. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പു​റ​ത്തി​റ​ക്കു​ന്ന ‘വൈ​ക്കം പോ​രാ​ട്ടം’ പു​സ്ത​ക​ത്തി​ന്റെ മ​ല​യാ​ളം പ​തി​പ്പ് പ്ര​കാ​ശ​നം ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്​ ന​ൽ​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ശ​താ​ബ്ദി ലോ​ഗോ പ്ര​കാ​ശ​നം സി.​കെ. ആ​ശ എം.​എ​ൽ.​എ​ക്ക്​ ന​ൽ​കി എം.​കെ. സ്റ്റാ​ലി​ൻ നി​ർ​വ​ഹി​ക്കും.

വൈ​ക്കം സ​ത്യ​ഗ്ര​ഹം കൈ​പ്പു​സ്ത​ക പ്ര​കാ​ശ​നം തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി​ക്ക്​ ന​ൽ​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ശ​താ​ബ്ദി ആ​ഘോ​ഷ രൂ​പ​രേ​ഖ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് അ​വ​ത​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinPinarayi VijayanVaikom Satyagraha
News Summary - Pinarayi Vijayan, MK Stalin to inaugurate Vaikom Satyagraha centenary celebrations today
Next Story