കേരളത്തിന്‍റെ റേഷൻ വിഹിതം കൂട്ടുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: സംസ്ഥാനത്തിനു ലഭിച്ചു വന്ന റേഷൻ വിഹിതം കൂട്ടുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ വെട്ടിച്ചുരുക്കിയ ഭക്ഷ്യവിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടത്.
എയിംസിന്‍റെ കാര്യത്തിലുള്ള അനിശ്ചിതത്വവും ഉടൻ പരിഹരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
മുൻഗണനാ പട്ടികയിൽ പെടുന്നവരുടെ എണ്ണം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, റെയിൽവേ പദ്ധതികളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, വിമാനത്താവളങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
