ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാൻ എല്‍.ഡി.എഫ് ഭരണം കൊണ്ട് കഴിഞ്ഞു -പിണറായി
text_fieldsതിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനമുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സർക്കാറിെൻറ രണ്ടാംവാര്‍ഷികം പ്രമാണിച്ച് പത്രാധിപന്മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
2011--16 കാലത്തുണ്ടായിരുന്ന അപമാനകരമായ അന്തരീക്ഷം മാറ്റി പുതിയ രാഷ്ട്രീയ സംസ്കാരം കൊണ്ടുവരാന്‍ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഉയര്ന്നതലങ്ങളില് അഴിമതി ഇല്ലാതാക്കി. ഭരണനടപടികളുടെ വേഗം ഇനിയും കൂട്ടുകയാണ് ലക്ഷ്യം. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്നത് ജനങ്ങളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. ചെറിയ പ്രശ്നങ്ങള്‍ ഒറ്റപ്പെട്ടതാണ്. ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈന് പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാകും. ജൂണ്‍ മുതല്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വ്യവസായരംഗത്ത് പ്രകൃതിവാതകം ലഭ്യമാകും. കൂടങ്കുളത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതിലും പുരോഗതിയുണ്ട്.
ക്രമസമാധാനനില മെച്ചപ്പെടുത്തി. കുറ്റാന്വേഷണം കാര്യക്ഷമമാക്കി. ചില പൊലീസുകാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനം സേനക്ക് കളങ്കമുണ്ടാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയെടുക്കും. വരാപ്പുഴയില്‍ കസ്റ്റഡി മരണമുണ്ടായപ്പോള്‍ എടുത്ത നടപടി ഇതിന് തെളിവാണ്. പൊലീസ് പരിശീലനപദ്ധതി മെച്ചപ്പെടുത്തന്‍ നടപടി തുടങ്ങി.
വർഗീയസംഘര്ഷമുണ്ടാക്കാൻ ബോധപൂര്‍വ ശ്രമം നടക്കുന്നു. ജമ്മു-കശ്മീരിൽ കൊച്ചുപെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴുണ്ടായ പ്രതിഷേധം വഴിതിരിച്ചുവിട്ട് സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ചിലർ ശ്രമിച്ചു. വാട്സ്ആപ് ഹര്‍ത്താല്‍ ഇതിെൻറ ഭാഗമായിരുന്നു. ഇതിന് പൊലീസ് തടയിട്ടു. ഈ ഹര്‍ത്താലിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന സംശയമുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി വര്‍ഗീയ-വിദ്വേഷ പ്രചാരണം നടത്തുന്ന പ്രശ്നം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
നോക്കുകൂലി അവസാനിപ്പിച്ചത് പ്രഖ്യാപനത്തില്‍ ഒതുങ്ങില്ല. പരാതി വന്നാല്‍ ശക്തമായ നടപടിയുണ്ടാകും. തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ സംഘടനകള്‍ വിതരണം ചെയ്യുന്ന രീതിയും ഇതോടൊപ്പം അവസാനിക്കും.സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം ഉടച്ചുവാര്‍ക്കും. നിലവിലെ ഭരണനിര്‍വഹണ സംവിധാനം സർവകലാശാലകള്‍ക്ക് ഗുണകരമാണോ എന്ന പ്രശ്നം വൈസ് ചാന്‍സലർമാരുമായി ചര്‍ച്ച ചെയ്യും.
ചെലവ് കുറഞ്ഞരീതിയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കും. സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് പൊതു ഇന്‍ഷുറന്‍സ് പദ്ധതി ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ചികിത്സാസഹായമായി 393 കോടി രൂപ നൽകി. പൊതുഇടങ്ങളില്‍ ശൗചാലയം സ്ഥാപിക്കും.
രണ്ടുവര്‍ഷം പൂര്ത്തിയാക്കുന്നതിെൻറ ഭാഗമായി സർക്കാറിെൻറ പ്രവര്‍ത്തനം വിശദീകരിക്കാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനുമായാണ് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ രാവിലെ പത്രങ്ങളിലെ എഡിറ്റര്‍മാരുമായും ഉച്ചകഴിഞ്ഞ് ദൃശ്യമാധ്യമ എഡിറ്റര്‍മാരുമായും ആശയവിനിമയം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
