Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി​ണ​റാ​യി വി​ജ​യ​ൻ...

പി​ണ​റാ​യി വി​ജ​യ​ൻ മീ​ഡി​യ​വ​ൺ ഫെ​യ്സ് ഓ​ഫ് കേ​ര​ള

text_fields
bookmark_border
പി​ണ​റാ​യി വി​ജ​യ​ൻ മീ​ഡി​യ​വ​ൺ ഫെ​യ്സ് ഓ​ഫ് കേ​ര​ള
cancel

കോ​ഴി​ക്കോ​ട്​: 2021ൽ ​കേ​ര​ള​ത്തി‍ന്‍റെ വാ​ർ​ത്താ​മു​ഖ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ മീ​ഡി​യ​വ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ ഫെ​യ്സ് ഓ​ഫ് കേ​ര​ള പു​ര​സ്കാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്. നാ​ലു​പേ​രു​ടെ അ​ന്തി​മ​പ​ട്ടി​ക​യി​ൽ​നിന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ വോ​ട്ടെ​ടു​പ്പി‍ന്‍റെയും വി​ദ​ഗ്ധ സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കും ശേ​ഷം പി​ണ​റാ​യി വി​ജ​യ​നെ വാ​ർ​ത്ത മു​ഖ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തി. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ, ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​വ് പി.​ആ​ർ. ശ്രീ​ജേ​ഷ്, ഗ​വേ​ഷ​ക ദീ​പ പി. ​മോ​ഹ​ന​ൻ എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ് പി​ണ​റാ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ര​ണ്ടാം​വ​ട്ട​വും കേ​ര​ള​ത്തിന്‍റെ നാ​യ​ക​നാ​യി മാ​റി​യ പി​ണ​റാ​യി​ക്കു​ത​ന്നെ വി​ദ​ഗ്ധ പാ​ന​ലും മു​ൻ​തൂ​ക്കം ന​ൽ​കി. വി​ക​സ​ന​നി​ല​പാ​ടു​ക​ളും പ്ര​തി​സ​ന്ധി​ക​ളി​ൽ കേ​ര​ള​ത്തെ ന​യി​ച്ച​തും പി​ണ​റാ​യി​യെ ജ​ന​പ്രി​യ​നാ​ക്കി​യെ​ന്ന് വി​ദ​ഗ്ധ സ​മി​തി വി​ല​യി​രു​ത്തി.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി‍ന്‍റെ ആ​വ​ർ​ത്ത​ന​മാ​ണ് ഫെ​യ്സ് ഓ​ഫ് കേ​ര​ള​യി​ലും ക​ണ്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. അ​വാ​ർ​ഡ് നേ​ട്ടം ത​ന്നെ​യും പാ​ർ​ട്ടി​യെ​യും കൂ​ടു​ത​ൽ ചു​മ​ത​ലാ​ബോ​ധം ഉ​ള്ള​വ​നാ​ക്കു​ന്നു​. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി പു​ര​സ്കാ​രം നി​ശ്ച​യി​ച്ച മീ​ഡി​യ​വ​ണി​നെ​ മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​ഷം​ഷാ​ദ് ഹു​സൈ​ൻ, ജീ​വ​ൻ ജോ​ബ് തോ​മ​സ് എ​ന്നീ വി​ദ​ഗ്ധ പാ​ന​ൽ അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ മു​ൻ​മ​ന്ത്രി വി.​എ​സ്. സു​നി​ൽ സു​നി​ൽ കു​മാ​ർ, എ​ഴു​ത്തു​കാ​ര​ൻ പി.​കെ. പാ​റ​ക്ക​ട​വ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanMedia One Face of Kerala
News Summary - Pinarayi Vijayan Media One Face of Kerala
Next Story