കോടതികളിൽ മാധ്യമവിലക്കില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളിൽ മാധ്യമവിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. മാധ്യമപ്രവർത്തകർക്കു നേരെ ഒറ്റപ്പെട്ട കൈയേറ്റ ശ്രമങ്ങൾ ഉണ്ടായതായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിനെ കണ്ട് വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിക്കാൻ അഡ്വക്കറ്റ് ജനറലിന് നിർദേശം നൽകുകയും ചെയ്തതാണ്.
പ്രശ്നം പരിഹരിച്ചതായി ചീഫ് ജസ്റ്റിസ് എ.ജിയെ അറിയിച്ചിട്ടുണ്ടെന്നും വി.ഡി. സതീശെൻറ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. കോടതിയുടെ അധികാരി ന്യായാധിപന്മാർ തന്നെയാണ്. മാധ്യമസ്വാതന്ത്യം കോടതിയിൽ പൂർണമായി സംരക്ഷിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് കവറേജ് നടത്തുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
