പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകരുതായിരുന്നു -സച്ചിദാനന്ദൻ
text_fieldsതൃശൂർ: പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ തെറ്റുപറ്റിയെന്നും കവിയും എഴുത്തുകാരനും സാഹിത്യ അക്കാദമി മുൻ ചെയർമാനുമായ സച്ചിദാനന്ദൻ.
കൂടുതൽ ഊർജസ്വലനോ ഊർജസ്വലയോ ആയ ഒരാളെ കണ്ടെത്തേണ്ടിയിരുന്നില്ലേ എന്ന സംശയം എല്ലാവരെ പോലെ തനിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവാകുമെന്ന് കരുതിയില്ല. കമ്യൂണിസ്റ്റ് ഭൂതകാലം മാത്രമല്ല, കമ്യൂണിസ്റ്റ് വർത്തമാനവും ഭാവിയുമുള്ള ഒരാളായിരിക്കണം പ്രതിപക്ഷ നേതാവെന്ന് ആഗ്രഹിച്ചിരുന്നു. 80ാം ജന്മദിനത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ വീട്ടിലെ അന്വേഷണത്തെ അക്രമം കൊണ്ടോ പ്രതിഷേധത്തിലൂടെയോ അല്ല നേരിടേണ്ടത്. ഇ.ഡിയുടെ നായാട്ടിനെ ന്യായീകരിക്കുന്നില്ല. തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം സത്യം അറിയാതെ നടന്ന സൈബർ ആക്രമണങ്ങൾ കൂടിയാണ്.
അസഹിഷ്ണുത തുടരുകയാണെങ്കിൽ രാജ്യത്ത് കമ്യൂണിസം ഇല്ലാതാകും. സത്യം പുറത്തുവരട്ടെയെന്ന പ്രതികരണത്തിന് പകരം സത്യത്തെ ഭയമുണ്ടെന്ന രീതിയിലാണ് സി.പി.എം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

