ഫയൽ വൈകിക്കരുത്; ഫോണിൽ കളി വേണ്ട
text_fields
തിരുവനന്തപുരം: ക്വറി ഇട്ട് ഫയലുകള്‍ താമസിപ്പിക്കരുതെന്നും ജോലിസമയത്ത് ഉദ്യോ ഗസ്ഥർ മൊബൈല്‍ വിനോദോപാധിയായി മാറ്റുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മു ഖ്യമന്ത്രി പിണറായി വിജയൻ. ക്വറിക്ക് പകരം ബന്ധപ്പെട്ട വകുപ്പുകൾ ചര്‍ച്ച നടത്തിയാല്‍ ഫയല്‍നീക്കം എളുപ്പമാകും. ഫയലുകള്‍ കുന്നുകൂടില്ല. സെക്രട്ടേറിയറ്റിെൻറ ഏറ്റവും വലിയ പോരായ്മ ഇത്തരം സംസ്കാരം വികസിപ്പിക്കാത്തതാണെന്നും സമീപനത്തിലും ഇടപെടലിലും ആവശ്യമായ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീർപ്പാക്കുന്നതിെൻറ ഭാഗമായി സെക്രേട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി തലം മുതൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജോലി ചെയ്യാതെ മാറിനില്‍ക്കുന്നവരെ മനസ്സിലാക്കി ഇടപെടല്‍ നടത്തും. ജനങ്ങളാണ് പരമാധികാരികള്‍. പ്രതീക്ഷിച്ച സംഭാവനകള്‍ ഉണ്ടാകാത്തതില്‍ ജീവനക്കാര്‍ സ്വയംപരിശോധന നടത്തണം. ജനങ്ങളുടെ സന്ദര്‍ശനസമയത്ത് ഉദ്യോഗസ്ഥര്‍ പരമാവധി സീറ്റിലുണ്ടാവണം. കൂടുതല്‍ ഫയലുകളും മലയാളത്തില്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫയലുകളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് തീര്‍പ്പാക്കാനാണ് ശ്രമിക്കേണ്ടത്. സാധാരണക്കാരന് എന്ത് നേട്ടമാണുണ്ടാവുകയെന്ന് കണക്കിലെടുത്തുവേണം നയപരമായ തീരുമാനം കൈക്കൊള്ളാന്‍. വലിയ ശാപമായ ചുവപ്പുനാടയിൽനിന്ന് മോചനം നേടണം. ഈ കാഴ്ചപ്പാടോടെ വികസനപ്രക്രിയയില്‍ അണിചേര്‍ന്ന് മുന്നോട്ടുപോവേണ്ട ഉത്തരവാദിത്തമാണ് മധ്യനിര ഉദ്യോഗസ്ഥര്‍ക്ക്.
ഇ-ഒാഫിസിലെ അപാകതകള്‍ പരിഹരിക്കാനാവുമോയെന്ന് പരിശോധിക്കും. മൂന്ന് മാസത്തിനകം കെട്ടിക്കിടക്കുന്ന ഫയലുകളിൽ നല്ല രീതിയില്‍ തീര്‍പ്പുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സമയബന്ധിത നടപടി വന്നിെല്ലങ്കിൽ സദ്ഭരണം നഷ്ടമാകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
