ഫയർ സർവിസ് അസോസിയേഷൻ നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ശകാരം
text_fieldsകോഴിക്കോട്: കേരള ഫയർ സർവിസ് അസോ. സംസ്ഥാന പൊതുസമ്മേളന ഉദ്ഘാടനവേദിയിൽ നേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ ശകാരം. പ്രതിനിധി സമ്മേളനം കഴിഞ്ഞ് മാസത്തിനുശേഷം െപാതുസമ്മേളനം നടത്തിയതിനെയാണ് ഉദ്ഘാടനപ്രസംഗത്തിൽ പിണറായി വിമർശിച്ചത്. പതിവായി പ്രതിനിധി സമ്മേളനത്തോടൊപ്പമാണ് പൊതുസമ്മേളനവും നടക്കുക. എന്നാൽ, ഫയർ സർവിസ് അസോസിയേഷെൻറ പ്രതിനിധി സമ്മേളനം മാർച്ചിൽ നടന്നു. ഇപ്പോൾ പൊതുസമ്മേളനം നടക്കുന്നു.
ഇതെന്താണിങ്ങനെയെന്ന് പിടികിട്ടുന്നില്ല. ഇനി നിങ്ങൾക്ക് അങ്ങനെ ആകണമെങ്കിൽ ആകാം. ഇക്കാര്യം നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിൽ ഇൗ ബുദ്ധിമുട്ടിന് ഞാൻ നിൽക്കില്ലായിരുന്നു. തിരക്കിനിടെ ഇത് മനസ്സിലാക്കാനായില്ല എന്നത് എെൻറ കുറവായി കണ്ടോളൂ. കമ്മിറ്റി ഇക്കാര്യം ഗൗരവമായി ആലോചിക്കണം. പൊതുവായ രീതി അനുവർത്തിക്കണം. അല്ലാതെ അവരവർക്ക് സൗകര്യമുള്ളപ്പോൾ സമ്മേളനം നടത്തരുത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഫയർ ഫോഴ്സിനെ ദുരന്തനിവാരണ സേനയായിക്കണ്ട് ആധുനികവത്കരിക്കും –മുഖ്യമന്ത്രി
ദുരന്തനിവാരണ സേനയായിക്കണ്ടുള്ള ആധുനികവത്കരണമാണ് ഫയർഫോഴ്സിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫയർ സർവിസ് അസോ. 36ാം സംസ്ഥാന സമ്മേളനത്തിെൻറ പൊതുസമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ബഹുനില കെട്ടിടങ്ങളിലടക്കം രക്ഷാപ്രവർത്തനത്തിനാവശ്യമായ ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനാണ് ഫയർഫോഴ്സിന് ബജറ്റിലനുവദിച്ച തുക ചെലവഴിക്കുക. സേനയുടെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഉയർന്ന വിദ്യാഭ്യാസമുള്ളവർ സേനയിൽ എത്തിയത് സേവനത്തിെൻറ കാര്യക്ഷമത വർധിപ്പിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് സിവിൽ വളൻറിയർമാരെ കണ്ടെത്തി പരിശീലനം നൽകുന്നതിന് നടപടിയാരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
സംതൃപ്തമായ സർവിസ് മേഖലയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനനുയോജ്യമായ നടപടികളാണ് െചയ്യുക. എന്നാൽ, ജോലിസ്ഥിരത പോലും ആവശ്യമില്ലെന്ന നയമാണ് ദേശീയതലത്തിൽ നടപ്പാക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കുകയാണ്. ദേശീയതലത്തിലുള്ള ആശങ്ക സംസ്ഥാനത്തെ തൊഴിലാളികൾക്ക് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ത്യാഗനിർഭരമായ പോരാട്ടത്തിലൂടെയാണ് തൊഴിലാളികൾക്ക് ആനുകൂല്യം ലഭിച്ചത്. സമാന മേഖലയിലെ പ്രക്ഷോഭമാണ് സർവിസ് മേഖലക്കും കരുത്തായത് എന്ന് ഒാർക്കണം.
രാജ്യം കേരളത്തെ അംഗീകരിക്കുന്നത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലക്കാണ്. ഫയർഫോഴ്സിൽ അഴിമതി ഇല്ല. എന്നാൽ, ചില ഉദ്യോഗസ്ഥർ അനുമതിയോ എൻ.ഒ.സിേയാ നൽകുേമ്പാൾ ചില െതറ്റായ പ്രവണതകൾ കാണിക്കുന്നുണ്ട്. അത് സേനയിൽ പടരാതിരിക്കാൻ ജാഗ്രത പുലർത്തണം. തെറ്റ് ആര് ചെയ്താലും കർശന നടപടിയുണ്ടാകും. ജനങ്ങളാണ് ഉടമകൾ എന്ന് സർക്കാർ ജീവനക്കാർക്ക് ഒാർമവേണം. സർവിസ് മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനാണ് കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് രൂപവത്കരിച്ചത് -പിണറായി കൂട്ടിച്ചേർത്തു. കുടുംബ സഹായ ഫണ്ട് വിതരണരവും അദ്ദേഹം നിർവഹിച്ചു.
സംസ്ഥാന പ്രസിഡൻറ് എ. ഷജിൽ കുമാർ അധ്യക്ഷതവഹിച്ചു. വിനോദ്കുമാർ എൻഡോവ്മെൻറ് വിതരണം ഡോ. എം.കെ. മുനീർ എം.എൽ.എ വിതരണം ചെയ്തു. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, അഡ്മിനിസ്ട്രേഷൻ ഡിവിഷൻ ഒാഫിസർ എൻ.വി. ജോൺ, ടെക്നിക്കൽ ഡിവിഷൻ ഒാഫിസർ ആർ. പ്രസാദ്, കോഴിക്കോട് ഡിവിഷൻ ഒാഫിസർ അരുൺ അൽഫോൺസ്, അരുൺ ഭാസ്കർ, ടി. രജീഷ്, ഡി.കെ. പൃഥ്വിരാജ്, കെ. രാമകൃഷ്ണൻ, എസ്.ബി. സജിത്, കെ.പി. ബാബുരാജ്, എം. മനോഹരൻ, ടി. ഗോപി, എം. വിജയരാഘവൻ, എം.എസ്. ബിജോയ്, കെ. ബൈജു, എം. ബൈജു തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. അജിത്കുമാർ സ്വാഗതവും ഒ.കെ. അശോകൻ നന്ദിയും പറഞ്ഞു.
രക്തസാക്ഷി അനുസ്മരണം പതിവുപോലെ
കേരള ഫയർ സർവിസ് അസോ. സംസ്ഥാന സമ്മേളന വേദിക്കരികിൽ രക്തസാക്ഷി അനുസ്മരണം പതിവുപോലെ നടന്നു. നളന്ദ ഒാഡിറ്റോറിയത്തിെൻറ മുറ്റത്ത് ചുവന്ന രക്തസാക്ഷി മണ്ഡപം ഒരുക്കുകയും അംഗങ്ങൾ പുഷ്പാർച്ചന നടത്തുകയുമായിരുന്നു. ഡ്യൂട്ടിക്കിടെ വീരമൃത്യു വരിച്ചവർക്ക് അന്ത്യാഞ്ജലി എന്ന് സ്തൂപത്തിൽ എഴുതിവെച്ചിരുന്നു. വീരമൃത്യു വരിച്ചവരുെട ഫോേട്ടായും വിവരണവും സമീപത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. 36 വർഷമായി ഇത്തരത്തിൽ രക്തസാക്ഷി അനുസ്മരണം നടക്കുന്നുണ്ടെന്നും പാർട്ടികളുടേതുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നും സംസ്ഥാന പ്രസിഡൻറ് എ. ഷജിൽ കുമാർ പറഞ്ഞു. മുദ്രാവാക്യംവിളി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
